പൊതുഖജനാവിൽനിന്നുള്ള പെൻഷൻ വൃദ്ധജനങ്ങൾക്കു മാന്യമായി ജീവിച്ചുമരിക്കാൻ സമൂഹത്തിന്റെ വക കരുതലും സൗമനസ്യവുമാണ്. അത് ലഭിക്കാനുള്ള അവകാശം എല്ലാ വൃദ്ധ ജനങ്ങൾക്കും തുല്യമാണ്. പൊതുവിഭവങ്ങൾ മുഴുവൻ പൗരജനങ്ങളും കൂടി സ്വരുക്കൂട്ടുന്നതാണ്. അത് പരിമിതവും സമാഹരിക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടേറിയതുമാണ്. അതിൽനിന്നും ഓരോരുത്തരും അവശ്യം അത്യാവശ്യമായത് മാത്രമെ പെൻഷനായി ഊറ്റിയെടുക്കാവൂ. ഏതെല്ലാം കാരണങ്ങളുടെ പേരിൽ ആയാലും വർഗ്ഗസമരാധിഷ്ഠിത വിലപേശലിലൂടെ ഒരുകൂട്ടർ അതിൽനിന്നും കൂടുതൽ ഊറ്റിയെടുക്കുന്നത് മറ്റുള്ളവർക് ലഭ്യമാകുന്നത് കുറയുന്നതിനോ ഇല്ലാതാകുന്നതിനുതന്നെയോ കാരണമാകും. ഇത് മറ്റുള്ളവർക്ക് അവകാശപ്പെട്ടത് കവർന്നെടുക്കുന്നതിന് തുല്യവും അധർമവും അനീതിയുമാണ്. നിലവിലുള്ള പെൻഷൻ വ്യവസ്ഥ പൊതു സമൂഹത്തിന് ദോഷകരമാണെങ്കിൽ അത് തള്ളിക്കളഞ്ഞ് പുതിയ വ്യവസ്ഥ കൊണ്ടുവരാൻ പൊതു സമൂഹത്തിന് അവകാശമുണ്ട്. ഓരോരുത്തരുടെയും ആവശ്യങ്ങളും സാമ്പത്തിക പശ്ചാത്തലവും കണക്കിലെടുത്ത് ആവശ്യാധിഷ്ഠിതമായി പെൻഷൻ നൽകാനുള്ള അവകാശവും കടമയും അധികാരവും പൊതു സമൂഹത്തിൽ നിക്ഷിപ്തമാണ്.
സ്റ്റാട്ടൂട്ടറി പെൻഷൻ ഒരു പ്രത്യേക കാലഘട്ടത്തിൽ അന്നത്തെ പ്രത്യേക സാമ്പത്തിക – സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുത്ത് രൂപപ്പെടുത്തിയതാണ്. പണ്ടേ കാലഹാരണപ്പെട്ട ഈ വ്യവസ്ഥ ഇന്ന് നിയമവിധേയമായ കൊള്ളയായി ഭവിച്ചിരിക്കുന്നു. ജനസംഖ്യയുടെ വെറും 2% പേരിലേക്ക് സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ ഏകദേശം 25% ഒഴുകിയെത്തുന്ന വ്യവസ്ഥയാണിത്. സ്കൂളിലും കോളേജിലും സമൂഹം ഏറെക്കുറെ സൗജന്യമായി പഠിപ്പിച്ചവർ ആണ് പിന്നീട് സർക്കാർ ജോലിയിലും എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി നേടി 30 ഉം 35 ഉം വർഷം ശമ്പളം വാങ്ങിയശേഷം 30 ഉം ഒരുപക്ഷെ 40 ഉം വർഷം ‘മാറ്റിവെച്ച ശമ്പളം’ എന്ന വ്യാജേന പെൻഷൻ വാങ്ങുന്നത്. ഒരു പൈസപോലും ശമ്പളത്തിൽനിന്നും പിടിച്ചു മാറ്റിവെക്കാതെ തന്നാണ്ടത്തെ വരുമാനത്തിൽനിന്നാണ് ഇത് കൊടുത്തുവരുന്നത്. ഇങ്ങനെ വാങ്ങുന്നത് പെൻഷൻ അല്ല ; ശമ്പളം തന്നെയാണ്. കേരളത്തിന്റെ 40 വർഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയുടെയും കേരള സമ്പദ് വ്യവസ്ഥയുടെ മുരടിപ്പിന്റെയും സംസ്ഥാനത്തിന്റെ നികുതിവരുമാനം വേണ്ടത്ര വർധിക്കാത്തതിന്റെയും മൂലകാരണം സ്റ്റാട്ടൂട്ടറി പെൻഷൻ ആണ്. കേരള സമൂഹത്തിലെ വിവിധ സമൂദായങ്ങൾ തമ്മിലും പ്രദേശങ്ങളും തമ്മിലും വമ്പിച്ച അസമത്വങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ വ്യവസ്ഥ അതുപോലെ നിലനിർത്താൻ എത്ര നികുതി പിരിച്ചാലും കടമെടുത്താലും സാധ്യമല്ല. ആവശ്യാധിഷ്ഠിത സാർവ്വത്രിക പെൻഷനിലേക്ക് മാറുക മാത്രമാണ് കേരളത്തിന്റെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം. കേരളത്തെയും ഇന്ത്യയെയും മാറ്റിമറിക്കാൻപോന്ന ഈ ആശയം കേരള സമൂഹത്തിൽ സന്നിവേശിപ്പിക്കുകയാണ് ആവശ്യാധിഷ്ഠിത സാർവ്വത്രിക പെൻഷൻ പ്രസ്ഥാനത്തിന്റെ(ആസാ പെപ്ര) ലക്ഷ്യം.
സത്യത്തില്‍ ഇതൊരു തെറ്റിദ്ധാരണയാണ്. എനിക്ക് പെന്‍ഷന്‍കാരോട് വ്യക്തിപരമായി വിരോധമൊന്നുമില്ല. എന്‍റെ സഹോദരിയും ബന്ധുക്കളില്‍ നിരവധിപേരും പെന്‍ഷന്‍കാരാണ്. എന്‍റെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം കേരള ധനകാര്യത്തെക്കുറിച്ചുള്ള പഠനത്തിനുവേണ്ടിയാണ് ചെലവഴിച്ചത്.
കേരളം കഴിഞ്ഞ 40 ല്‍പരം വര്‍ഷങ്ങളായി ധനകാര്യ പ്രതിസന്ധിയിലാണ്. എന്നുമാത്രമല്ല അത് ഓരോവര്‍ഷവും മൂര്‍ഛിച്ചുവരികയുമാണ്. എന്നുപറഞ്ഞാല്‍ റവന്യൂ ചെലവുകള്‍ക്ക് റവന്യൂ വരുമാനം തികയുന്നില്ല എന്നര്‍ത്ഥം. റവന്യൂ ചെലവുകള്‍ക്കായി കടമെടുത്തു കടമെടുത്ത് സംസ്ഥാനം വലിയ കടക്കെണിയിൽ ആയിക്കൊണ്ടിരിക്കുകയാണ്. 2021 ല്‍ 1600 രൂപ ആയി വര്‍ദ്ധിപ്പിച്ച ക്ഷേമപെന്‍ഷന്‍ 100 രൂപ പോലും വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നില്ല എന്നുമാത്രമല്ല അത് മാസങ്ങളായി കുടിശ്ശികയുമാണ്. ഇതിന്‍റെയൊക്കെ കാരണങ്ങളിലേയ്ക്ക് ഞാന്‍ ഇറങ്ങിച്ചെന്നു. മൗലികമായ കണ്ടെത്തലുകൾ നടത്തി അത് അന്താരാഷ്ട്ര പ്രശസ്തമായ ഗവേഷണ പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധപ്പെടുത്തി. കേരളത്തിന്‍റെ അടിസ്ഥാനപരമായ പ്രശ്നം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ ഉയര്‍ന്ന ശമ്പള-പെന്‍ഷന്‍ ചെലവുകളാണെന്നും കൂടുതല്‍ നികുതി പിരിച്ചതുകൊണ്ടോ കടം വാങ്ങിയതുകൊണ്ടോ ഈ പ്രശ്നം പരിഹരിക്കാനാവില്ല എന്നും ഞാന്‍ കണ്ടെത്തി. കേരള സമ്പദ് വ്യവസ്ഥയിലെ മരവിപ്പിനും നികുതി വരുമാനം ഒരു പരിധിക്കപ്പുറം വര്‍ദ്ധിക്കാതിരിക്കുന്നതിനും കാരണം മൊത്തം വരുമാനത്തിന്‍റെ 63% വെറും 5% പേരിലേയ്ക്ക് ശമ്പളമായും പെന്‍ഷനായും ഒഴുകുന്നതാണ് എന്ന് എനിക്ക് ബോദ്ധ്യമായി. പക്ഷേ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനമാണ് കേരളം. പൊതുസേവനങ്ങൾക്ക് കൂടുതൽ ജീവനക്കാരെ ആവശ്യവുമുണ്ട്. ഈ കാരണങ്ങളാൽ ശമ്പളച്ചെലവ് പെട്ടെന്ന് കുറയ്ക്കാനാവില്ല.
പിന്നെ കുറയ്ക്കാവുന്നത് പെന്‍ഷനാണ്. പെന്‍ഷന്‍ ചെലവ് ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനമാണ് കേരളം. മൊത്തം വരുമാനത്തിന്‍റെ 23% സമൂഹത്തിലെ വെറും 2% പേര്‍ക്ക് പോവുന്ന സ്റ്റാറ്റ്യൂട്ടറി പെന്‍ഷനാണ് ഇവിടുത്തെ വില്ലന്‍ എന്ന് കണ്ടെത്തി ഈ വ്യവസ്ഥ നിലവില്‍ വരാനുണ്ടായ സാഹചര്യം പരിശോധിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി.
ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ ആരംഭിച്ച വ്യവസ്ഥയാണ് സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍. ഇതിന് ധാര്‍മ്മികതയുടെയോ സാമ്പത്തിക ശാസ്ത്രയുക്തിയുടെയോ യാതൊരു പിന്‍ബലവുമില്ല. സമൂഹം ഒരു വലിയ വെട്ടില്‍ വീണിരിക്കുകയാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. ഇതും കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയും ചേര്‍ന്ന് സവര്‍ണ്ണ സമുദായങ്ങളിലേയ്ക്ക് നിശബ്ദമായി പൊതുവിഭവങ്ങള്‍ എക്കാലവും ഒഴുകിയെത്തത്തക്കവിധം സംവിധാനം ചെയ്യപ്പെട്ട ഒരു പൈശാചിക വ്യവസ്ഥയാണിതെന്ന് ഞാന്‍ കണ്ടെത്തി. ഇത് തിരുത്താതെ കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു കാലത്തും പരിഹാരമുണ്ടാവില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് 2012 സെപ്റ്റംബര്‍ 18, 20 ദിവസങ്ങളില്‍ മാതൃഭൂമി ദിനപത്രത്തില്‍ “പെന്‍ഷന്‍ വേണ്ടത് പൊളിച്ചെഴുത്ത്” ,”സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതിക്ക് ഒരു ചട്ടക്കൂട്” എന്നീ ലേഖനങ്ങള്‍ എഴുതി. അന്നുമുതല്‍ തുടങ്ങിയ ലേഖനമെഴുത്ത്, പ്രഭാഷണങ്ങള്‍, ടെലിവിഷന്‍ പരിപാടികള്‍, സാമൂഹിക മാധ്യമ ഇടപെടലുകള്‍ എന്നിവ വഴിയായി പെന്‍ഷന്‍ വ്യവസ്ഥയുടെ അഴിച്ചുപണിക്കുവേി പ്രവര്‍ത്തിച്ചുവരികയാണ്.
എന്നെ സംബന്ധിച്ചിടത്തോളം ഗവേഷണമെന്നത് അക്കാദമിക ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുക മാത്രമല്ല, ആ ഗവേഷണ ഫലങ്ങളെ അവയുടെ Logical conclusion അല്ലെങ്കില്‍ യുക്തിസഹമായ പരിസമാപ്തിയില്‍ എത്തിക്കുകകൂടിയാണ്. സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ എന്ന വ്യവസ്ഥ സമൂലമായി പൊളിച്ചെഴുതി ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷനിലേയ്ക്ക് മാറുകയല്ലാതെ കേരളത്തിനു മുന്‍പില്‍ മറ്റു വഴികളില്ല. കേരള സമൂഹത്തില്‍ വിപ്ലവകരമായ ഈ മാറ്റം കൊണ്ടുവരികയും അതുവഴി കേരളത്തിന്‍റെ ധനകാര്യ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണുകയും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച സുസ്ഥിരമാക്കുകയുമാണ് എന്‍റെ ലക്ഷ്യം.
അതെ, സംശയമില്ല. സര്‍ക്കാരിന്‍റെ കടമ തന്നെയാണ്. ആ കടമ നിര്‍വ്വഹിക്കാന്‍ സര്‍ക്കാരിന്‍റെ കയ്യില്‍ പൊതുവിഭവങ്ങള്‍ വേണ്ടേ? സമൂഹത്തിലെ വെറും 2% പേര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ കൊടുക്കാനായി മൊത്തം വരുമാനത്തിന്‍റെ 23.06% പോകുന്ന ഒരു വ്യവസ്ഥ നിലനില്ക്കുമ്പോള്‍ സര്‍ക്കാര്‍ എന്തുചെയ്യും? അത്തരം വ്യവസ്ഥകള്‍ തിരുത്താന്‍ സമൂഹത്തില്‍നിന്നും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുകയാണ് വേണ്ടത്.
ഇതൊക്കെ താത്വികമായി ശരിയാണ്. കേരളത്തിലെ ഒരു ജനായത്ത സര്‍ക്കാരിനെപ്പോലെ ദു:ര്‍ബ്ബലമായ ഒരു സംവിധാനം വേറേ ഉണ്ടോ? വെറും വിരലില്‍ എണ്ണാവുന്ന സീറ്റുകളുടെ ബലത്തിലാണ് സര്‍ക്കാരിന്‍റെ നിലനില്പ്. ഏത് തീരുമാനം എടുക്കുമ്പോഴും സര്‍ക്കാരിന് നേരേ കണ്ണുരുട്ടുന്നവര്‍ നൂറുകണക്കിന് ഉണ്ടാകും. പിന്നെ ചെലവ് ചുരുക്കലിന്റെ കാര്യം.എവിടെയാണ് ചെലവ് ചുരുക്കാൻ കഴിയുക എന്നോ അങ്ങനെ ചുരുക്കിയാൽ ചെലവിൽ എത്രമാത്രം കുറവുണ്ടാകും എന്നോ ആരും പറയുന്നില്ല. പലിശയും ശമ്പളവും പെൻഷനുംകൂടി മൊത്തം വരുമാനത്തിന്റെ 80% നുമേൽ അപഹരിക്കുകയാണ്. കടമെടുത്തതിന്റെ പലിശ കൊടുക്കാതിരിക്കാനാവില്ല. ശമ്പളത്തിലും പെൻഷനിലും തൊടാൻ ആരെങ്കിലും അനുവദിക്കുമോ? നികുതി പിരിവ് ഈ പറയുന്ന അത്ര എളുപ്പം ആയിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഒന്നുംതന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ. ഇതൊക്കെ വാദത്തിനുവേി ഉയര്‍ത്തുന്ന വാദങ്ങളല്ലേ?
ഒറ്റനോട്ടത്തില്‍ ശരിയാണെന്ന് തോന്നുമെങ്കിലും ഈ വാദങ്ങള്‍ക്കൊന്നും വലിയ അടിസ്ഥാനമില്ലെന്ന് ആഴത്തില്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകും. ഒന്നാമത് സമൂഹത്തിന്‍റെ സേവനത്തിനായി നിയമിച്ചു എന്നത് സാങ്കേതികാര്‍ത്ഥത്തില്‍ മാത്രമേ ശരിയാകുന്നുള്ളു. സത്യമെന്താണ്? സമൂഹത്തിലെ തൊഴിലില്ലായ്മ പരിഗണിച്ച് പരമാവധി ആളുകള്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കാന്‍ കേരളസമൂഹം എടുത്ത തീരുമാനത്തിന്‍റെ ഫലമാണ് ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി. ഒരു തസ്തിക വേണ്ടിടത്ത് ഒന്‍പത് തസ്തികകള്‍ സൃഷ്ടിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പള-പെന്‍ഷന്‍ ബാദ്ധ്യത ഉള്ള സംസ്ഥാനമായി അങ്ങനെ കേരളം മാറി.
പിന്നെ പെന്‍ഷന്‍ നിഷേധിക്കുകയൊന്നും അല്ലല്ലോ. താഴെ വിശദമാക്കിയിട്ടുള്ളതുപോലെ സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ സമൂഹം എടുത്ത തീരുമാനത്തിന്‍റെ ഫലമായിരുന്നു. ആ സാഹചര്യം മാറി അത് എന്നേ കാലഹരണപ്പെട്ടു? ഇന്നത്തെ കാലഘട്ടത്തിന്‍റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് എല്ലാ വൃദ്ധജനങ്ങള്‍ക്കും മാന്യമായി ജീവിച്ചു മരിക്കാനാവശ്യമായ പെന്‍ഷന്‍ നല്കുന്ന ഒരു വ്യവസ്ഥയുമായി മുന്നോട്ടുപോകാന്‍ സമൂഹം ഇന്ന് നിര്‍ബന്ധിക്കപ്പെട്ടിരിക്കയാണ്. അതിനുള്ള അവകാശം സമൂഹത്തിനുണ്ട്. അതില്‍നിന്നും സമൂഹത്തെ തടയാന്‍ ആര്‍ക്കുമാവില്ല.
പ്രധാനമായും രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്ന്, ഇത് തിരിച്ചറിയാന്‍ അവര്‍ക്ക് അവസരമോ അതിന്‍റെ ആവശ്യമോ ഉണ്ടായിക്കാണില്ല. ഞാന്‍ പറഞ്ഞല്ലോ, കേരളത്തിന്‍റെ ധനകാര്യ പ്രതിസന്ധിയെക്കുറിച്ച് പഠിച്ചപ്പോള്‍ ആണ് എനിക്കുതന്നെ ഈ തിരിച്ചറിവുണ്ടായത്.
രണ്ടാമത്തെ കാരണം നമ്മുടെ സാമ്പത്തിക ശാസ്ത്രജ്ഞന്മാരില്‍ ബഹുഭൂരിപക്ഷവും സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ എന്ന ഈ വ്യവസ്ഥയുടെ ഗുണഭോക്താക്കളാണ്. സ്വാഭാവികമായും അവര്‍ ഈ വ്യവസ്ഥ അതുപോലെ നിലനില്ക്കണമെന്നല്ലേ ആഗ്രഹിക്കുക?
സമ്പദ് വ്യവസ്ഥയിലെ സമസ്യകളുടെ കാരണം കണ്ടെത്തി അത് പരിഹരിക്കുകയാണല്ലോ സാമ്പത്തിക വിദഗ്ദ്ധരുടെ കര്‍ത്തവ്യം. നിലവിലുള്ള വ്യവസ്ഥയെ അതുപോലെ നിലനിര്‍ത്താന്‍ ആണ് എല്ലാവര്‍ക്കും താല്പര്യം. കാരണം, ചോദ്യം ചെയ്യുക എന്നത് ശ്രമകരമായ കാര്യമാണ്. ചിന്തിക്കണം, തെളിവുകള്‍ കണ്ടെത്തണം. അങ്ങനെ ഒരുപാട് ജോലികള്‍. നമ്മുടെ സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ബഹുഭൂരിപക്ഷവും വ്യവസ്ഥിതിയുടെ സംരക്ഷകര്‍ അല്ലെങ്കില്‍ Status quo യുടെ ആള്‍ക്കാരാണ്. സമൂഹത്തില്‍നിന്ന് ശക്തമായ സമ്മര്‍ദ്ദം ഉണ്ടായെങ്കിലെ അവര്‍ ചിന്തിക്കുകയും ചോദ്യം ചെയ്തുതുടങ്ങുകയുമുള്ളു.
ആദ്യം തന്നെ പറയട്ടെ. ഇത് മനുഷ്യന്‍ സൃഷ്ടിച്ച ഒരു വ്യവസ്ഥയാണ്. മനുഷ്യന്‍ സൃഷ്ടിച്ച എത്രയോ വ്യവസ്ഥകള്‍ മനുഷ്യന്‍തന്നെ മാറ്റിമറിച്ചിട്ടുണ്ട്? ഇന്ത്യയിലെ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥ എത്രയോ നൂറ്റാണ്ടുകളായി നിലനിന്നതാണ്? സതി, ശൈശവവിവാഹം, വിധവാ വിവാഹവിലക്ക്, മരുമക്കത്തായം, ക്ഷേത്ര പ്രവേശന വിലക്ക്, ഭൂഉടമാ വ്യവസ്ഥിതി എന്നു തുടങ്ങി എല്ലാ വ്യവസ്ഥകളും അന്നത്തെ സമൂഹത്തിന്‍റെ അംഗീകാരം നേടി ശതാബ്ദങ്ങളോളം നിലനിന്നതാണ്. പക്ഷേ അതിനോരോന്നിനും ബലിയാടുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഉല്‍പതിഷ്ണുക്കളായ ചിലര്‍ ചിന്തിച്ചു. ചോദ്യം ചെയ്തു. നിശബ്ദരായി സഹിച്ചുവന്നിരുന്നവരെ ബോധവല്‍ക്കരിച്ച് സംഘടിപ്പിച്ചു് അതിനെ ചോദ്യം ചെയ്തു. യുക്തിചിന്തയും നീതിബോധവുമാണ് അതിന് അവരെ പ്രേരിപ്പിച്ചത്. അല്ലാതെ ഒരു ദിവസം വെളിപാട് ഉണ്ടായതല്ല.
യുക്തിവിചാരം എന്നത് വ്യക്തികള്‍ ചെയ്യുന്നതാണ്. സമൂഹത്തിന് യുക്തിവിചാരം സാധ്യമല്ല. ചിന്തിക്കുന്ന വ്യക്തികള്‍ ആണ് ഓരോരോ വ്യവസ്ഥകളും ചോദ്യം ചെയ്യുകയും അത് തിരുത്തുന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നത്.
ഇന്ത്യയാകെ നിലനില്ക്കുന്ന ഒരു വ്യവസ്ഥ കേരളത്തിനു മാത്രമായി മാറ്റാനാകില്ല എന്നതൊക്കെ തെറ്റിദ്ധാരണയാണ്. ഒന്നാമത് ഇന്ത്യന്‍ ഭരണഘടനയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ അധികാരങ്ങളും കടമകളും കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. അതുപ്രകാരം പെന്‍ഷന്‍ സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. കേരളത്തിന്‍റെ സാമ്പത്തികവും സാമൂഹികവുമായ പരിസരങ്ങള്‍ കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാനുള്ള അവകാശവും അധികാരവും കേരള ജനതയ്ക്ക് ഉണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടുകയേ ഇല്ല.
പിന്നെ എല്ലാവിധ പുരോഗമനാശയങ്ങളും കേരളമാണ് തുടങ്ങിവെക്കുന്നത്. ഭൂപരിഷ്കരണം, ക്ഷേത്രപ്രവേശനം, അയിത്തോച്ഛാടനം, വിധവാ വിവാഹം, സ്ത്രീ വിദ്യാഭ്യാസം എന്നിങ്ങനെ ഏത് പുരോഗമനപരമായ സാമൂഹിക മാറ്റങ്ങള്‍ എടുത്താലും അവയൊക്കെ ആദ്യം നടപ്പിലാക്കിയത് കേരളമാണ്. സാക്ഷരതാ പ്രസ്ഥാനം, ജനകീയ ശാസ്ത്ര പ്രസ്ഥാനം, കുടുംബശ്രീ, ജനകീയാസൂത്രണം എന്നിങ്ങനെ കഴിഞ്ഞ അര നൂറ്റാണ്ടിനിടെ കേരളം നടപ്പാക്കിയ പല പദ്ധതികളും ഇന്ത്യയ്ക്കാകെ മാതൃകയായിട്ടുണ്ട്. ഇക്കാര്യങ്ങളിലൊക്കെ കേരളത്തിന്‍റെ മാതൃകയാണ് മറ്റ് സംസ്ഥാനങ്ങള്‍ പകര്‍ത്തുന്നത്. പെന്‍ഷന്‍റെ കാര്യത്തിലും കേരളം കൊണ്ടുവരുന്ന മാറ്റം മറ്റ് സംസ്ഥാനങ്ങള്‍ അനുകരിക്കുകതന്നെ ചെയ്യും.
ശരിയാണ്; എനിക്ക് സ്റ്റാട്ട്യൂട്ടറി പെന്‍ഷനില്ല, പങ്കാളിത്ത പെന്‍ഷനായി 2266 രൂപയാണ് കിട്ടുന്നത്. അതോടൊപ്പം ക്ഷാമബദ്ധയോ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴുള്ള പരിഷ്കരണമോ ഇല്ല. എന്നിട്ടുപോലും എനിക്ക് പ്രതിമാസം 40,000 രൂപ വരുമാനമുണ്ട്. അത് കുടുംബ സ്വത്തില്‍നിന്നും ഉള്ളതല്ല. ഒരു ശരാശരി കര്‍ഷക കുടുംബത്തില്‍ ജനിച്ച എനിക്ക് കാര്യമായ കുടുംബസ്വത്തില്ല. ഉള്ളതെല്ലാം സേവനകാലത്ത് മിച്ചം പിടിച്ചതും സേവനത്തില്‍നിന്ന് പിരിഞ്ഞപ്പോള്‍ ലഭിച്ച ആനുകൂല്യങ്ങള്‍ നിക്ഷേപിച്ചതില്‍നിന്നുള്ള വരുമാനവുമാണ്. ഇത് ഒരു വ്യക്തിയുടെ അസൂയയായി കുറച്ചുകാണുന്നവരുടെ ലക്ഷ്യം ഈ അധാര്‍മ്മിക വ്യവസ്ഥയെ സാധാരണ ജനങ്ങള്‍ തിരിച്ചറിയരുത് എന്ന ദുഷ്ടലാക്കാണ്.
ഒരു വ്യവസ്ഥിതി നീതിയില്‍ അധിഷ്ഠിതമല്ലെങ്കില്‍ അത് നിലനില്ക്കുകയില്ല. ജോണ്‍ റൗള്‍സ് നീതിയുടെ സിദ്ധാന്തം (1971) എന്ന വിശ്വപ്രസിദ്ധമായ പുസ്തകത്തില്‍ പറയുന്നു.
“ചിന്താപദ്ധതികളുടെ കാര്യത്തില്‍ സത്യം എന്നതുപോലെ സാമൂഹിക സ്ഥാപനങ്ങളുടെ കാര്യത്തില്‍ ആദ്യത്തെ സദ്ഗുണം നീതിയാണ്. ഒരു സിദ്ധാന്തം എത്രമാത്രം ലക്ഷണയുക്തവും സരളവുമായാലും അസത്യമാണെങ്കില്‍ തിരസ്കരിക്കപ്പെടുകയോ പുന: പരിശോധിക്കപ്പെടുകയോ വേണം. അതുപോലെ നിയമങ്ങളും സ്ഥാപനങ്ങളും എത്രമാത്രം കാര്യക്ഷമവും ക്രമീകൃതവുമാണെങ്കിലും നീതിയില്‍ അധിഷ്ഠിതമല്ലെങ്കില്‍ റദ്ദാക്കപ്പെടുകയോ പരിഷ്കരിക്കപ്പെടുകയോ വേണം.”
നേരത്തേ ചൂണ്ടിക്കാട്ടിയതുപോലെ പരിമിതമായ പൊതുവിഭവങ്ങളില്‍നിന്നും 23.06% ജനസംഖ്യയിലെ വെറും 2% പേര്‍ കൈപ്പിടിയിലാക്കിയിരിക്കുന്ന ഒരു വ്യവസ്ഥിതിയാണ് സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍. മുഴുവന്‍ പൗരജനങ്ങളുംകൂടി സ്വരൂപിച്ച പൊതുവിഭവങ്ങളില്‍നിന്ന് തങ്ങള്‍ കൂടുതല്‍ ഊറ്റിയെടുത്താല്‍ കുറഞ്ഞുപോകും ബാക്കിയുള്ളവര്‍ക്ക് ലഭ്യമായിട്ടുള്ളത് എന്ന് ഈ വ്യവസ്ഥയുടെ ഗുണഭോക്താക്കള്‍ക്ക് അറിയാത്തതല്ല. അറിയില്ലെന്ന് സൗകര്യപൂര്‍വ്വം ഭാവിക്കുകയാണ്. മറ്റുള്ളവര്‍ക്ക് അര്‍ഹതപ്പെട്ടത് നല്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്, തങ്ങള്‍ക്കല്ല എന്നാണ് ഇക്കൂട്ടരുടെ വ്യാജ വാദം. ഖജനാവ് കാലിയാക്കിയിട്ടാണ് ഈ വിതണ്ഡവാദം ഉയര്‍ത്തുന്നതെന്നോര്‍ക്കണം. പൊതുവിഭവങ്ങള്‍ സമാഹരിക്കണമെങ്കില്‍ കൂടുതല്‍ നികുതി മറ്റുള്ളവരുടെമേല്‍ കെട്ടിവയ്ക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് ഇക്കൂട്ടര്‍ക്ക് അറിയാത്തതല്ല. അത് ഏറെക്കുറെ അസാദ്ധ്യമാണെന്നും അവര്‍ക്കറിയാം.
വര്‍ഗ്ഗസമരാധിഷ്ഠിത വിലപേശലിലൂടെയാണ് സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ എന്ന വ്യവസ്ഥിതി നിലനിര്‍ത്തുന്നത്. നേരേമറിച്ച് പൊതുവിഭവങ്ങള്‍ നീതിയില്‍ അധിഷ്ഠിതമായാണ് പങ്കുവയ്ക്കപ്പെടുന്നതെങ്കില്‍ 1302 രൂപ മാത്രം വിലയുള്ള 1600
രൂപ നക്കാപ്പിച്ച പെന്‍ഷന്‍ വാങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരെ കണക്കിലെടുക്കാതെ മുന്നോട്ടു പോകാനാവില്ല. അവര്‍ക്കുള്ളത് കൊടുത്തിട്ടുമതി ഞങ്ങള്‍ക്ക് എന്ന് പറയേണ്ടവർ ആണവർ.
‘ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്‍’ നീതിയില്‍ അധിഷ്ഠിതമാണ്. ഓരോരുത്തരും വാര്‍ദ്ധക്യകാലാവശ്യം കണക്കിലെടുത്ത് പെന്‍ഷന്‍സ്വീകരിക്കുന്ന വ്യവസ്ഥയാണത്. തങ്ങളുടെ ആവശ്യത്തില്‍ കൂടുതല്‍ ഊറ്റിയെടുത്താല്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് കുറഞ്ഞുപോകും എന്ന തിരിച്ചറിവില്‍ അധിഷ്ഠിതമായ സങ്കല്പമാണിത്.
2012 സെപ്റ്റംബര്‍ 18 ന് മാതൃഭൂമി ദിനപത്രത്തിന്‍റെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ‘പെന്‍ഷന്‍ : വേണ്ടത്
പൊളിച്ചെഴുത്ത്ڈ എന്ന ലേഖനത്തിന്‍റെ അവസാന ഖണ്ഡികയിലാണ് ഈ പ്രയോഗം നടത്തിയത്. അതിവിടെ ഉദ്ധരിക്കാം.
“ബ്രാഹ്മണരെ തീറ്റിപ്പോറ്റിയതിനുശേഷം മറ്റുള്ളവര്‍ക്ക് എന്നത് വര്‍ണ്ണാശ്രമ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണമായിരുന്നു. ഇന്നത്തെ കേരള സമൂഹത്തിലെ ബ്രാഹ്മണരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഈ ബ്രാഹ്മണരില്‍ എല്ലാ ജാതിക്കാരും മതക്കാരും ഉള്‍പ്പെടുന്നു് എന്ന വ്യത്യാസമേയുള്ളു. അവരുടെ ഊണ് കഴിഞ്ഞ് മിച്ചം വരുന്നത് ഓരോ വര്‍ഷവും കുറഞ്ഞുകുറഞ്ഞു വരികയാണെന്നുള്ള സത്യം ഉണ്ണുന്നവര്‍ അറിയുന്നില്ല. അവര്‍ക്ക് അറിയുകയും വേണ്ട . പക്ഷേ വിളമ്പുന്നവര്‍ അറിയേണ്ടേ” ?
ഒരുപാട് പേര്‍ ശ്രദ്ധിച്ച ഒരു പ്രയോഗമാണിത്. ഒരു വ്യാഴവട്ടക്കാലത്തിനിടയ്ക്ക് ഈ ചാതുര്‍വര്‍ണ്യം കേരള സമൂഹത്തില്‍ കൂടുതല്‍ ശക്തമായി. പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെപ്പോലെ ജീവിതം മുഴുവന്‍ നികുതി കൊടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പെന്‍ഷന്‍കാരെയും പുലര്‍ത്തുക എന്നതായിരിക്കുന്നു സാധാരണ ജനങ്ങളുടെ വിധി. അവരില്‍നിന്നും ഖജനാവിലേക്ക് ഒഴുകുന്ന പണത്തിന് ഒരു കുറവുമില്ല. സത്യത്തില്‍ അത് ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ് .അതിന്‍റെ 63% വും പുതിയ ബ്രാഹ്മണരുടെ ഊണിനായി പോകും. ഏകദേശം 20% കടത്തിന്‍റെ പലിശയായി പോകും. എന്ന് പറഞ്ഞാല്‍ 100 രൂപ വരുമാനത്തില്‍ 83 രൂപയ്ക്കും അവകാശികളുണ്ട്. ബാക്കിയുള്ളത് 17 രൂപ മാത്രം. കടമെടുപ്പിന് നിയന്ത്രണം വന്നതോടെ പുതിയ ബ്രാഹ്മണര്‍ ഒഴിച്ചുള്ളവരുടെ ജീവിതം ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ അധോഗതിയിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. ക്ഷേമപെന്‍ഷന്‍, സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍, മരുന്ന്, സപ്ലൈകോ ശാഖകളിലെ പലവ്യഞ്ജനങ്ങള്‍ തുടങ്ങി സാധാരണ ജനങ്ങൾക്ക് കിട്ടേണ്ട കാര്യങ്ങള്‍ക്കൊന്നും സര്‍ക്കാരിന്‍റെ കയ്യില്‍ പണമില്ല.
സത്യത്തില്‍ ഈ പുതിയ ബ്രാഹ്മണരെ തീറ്റിപ്പോറ്റാന്‍ തുടങ്ങിയത് അവര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചതുമുതലല്ല. അഞ്ചു വയസ്സില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഏറെക്കുറെ സൗജന്യമായി സാധാരണ ജനങ്ങള്‍ നികുതികൊടുത്ത് പഠിപ്പിച്ചവരാണ് ഉന്നത വിദ്യാഭ്യാസത്തിനുശേഷം സര്‍ക്കാര്‍ ജോലി നേടി പുതിയ ബ്രാഹ്മണര്‍ ആയത്. അവര്‍ 25 മുതല്‍ 35 വര്‍ഷത്തോളം സര്‍ക്കാര്‍ ജോലിക്കാരായി. അല്ലെങ്കില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോഴ കൊടുത്ത് അദ്ധ്യാപക ജോലി വാങ്ങി. സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ എന്ന ശമ്പളത്തിന് അര്‍ഹരായി 30 ഉം ഒരുപക്ഷേ 40 ഉം ഒക്കെ വര്‍ഷം ജീവിക്കുന്നു.
അവരുടെ മക്കളെയും സൗജന്യമായി പഠിപ്പിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥർ ആക്കിക്കൊണ്ടിരിക്കുന്നു. ഈ പുതിയ ബ്രാഹ്മണരെ തീറ്റിപ്പോറ്റാനായി അദ്ധ്വാനിക്കാന്‍ വിധിക്കപ്പെട്ടവരായിരിക്കുന്നു സാധാരണ ജനങ്ങള്‍. അവര്‍ക്ക് ഇതില്‍നിന്നും എന്നെങ്കിലും മോചനം വേണ്ടേ?
സാര്‍വ്വത്രിക പെന്‍ഷന്‍ എന്നതാണ് ആത്യന്തിക ലക്ഷ്യം. പരിഷ്കൃത സമൂഹങ്ങളിലെപ്പോലെ ഓരോ വ്യക്തിയും തങ്ങളുടെ പെന്‍ഷന്‍റെ ഉത്തരവാദിത്ത മെടുക്കുന്ന സമ്പ്രദായമാണിത്. അവിടങ്ങളിലൊക്കെ പ്രവർത്തനനിരതമായിരിക്കുന്ന വര്‍ഷങ്ങളില്‍ സ്വകാര്യ മേഖലയിലോ പൊതുമേഖലയിലോ ഉള്ള പെന്‍ഷന്‍ ഫണ്ടുകളിൽ നിക്ഷേപിച്ചാണ് ഓരോ വ്യക്തിയും പെന്‍ഷന് അര്‍ഹരാ കുന്നത്. സ്വകാര്യമേഖലയെന്നോ പൊതുമേഖലയെന്നോ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും പെന്‍ഷന്‍ ഫണ്ടുകളിൽ ചേര്‍ന്നിരിക്കണമെന്ന് ഇവിടങ്ങളിലെ നിയമം അനുശാസിക്കുന്നു. 2004 ല്‍ National പെൻഷൻ സ്കീം (NPS) നടപ്പില്‍ വന്നതോടെ ഇന്ത്യയിലും ഈ വ്യവസ്ഥ നിലവില്‍ വന്നുകഴിഞ്ഞു. പക്ഷേ വികസിത രാജ്യങ്ങളിലെപ്പോലെ സ്വകാര്യ മേഖലയെന്നോ പൊതുമേഖലയെന്നോ വ്യത്യാസമില്ലാതെ തൊഴിലെടുക്കുന്ന എല്ലാവരും പെന്‍ഷന്‍ ഫണ്ടുകളിൽ ചേര്‍ന്ന് പെന്‍ഷന് സ്വയം അര്‍ഹത നേടണമെന്ന നിയമം നിലവില്‍ വന്നിട്ടില്ല. സാധാരണക്കാര്‍ക്ക് വേണമെങ്കില്‍ ചേരാം എന്നേയുള്ളൂ. സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാര്‍ക്ക് മാത്രമാണ് നിര്‍ബന്ധമാക്കിയിട്ടുള്ളത്.
‘ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെൻഷൻ’ സാര്‍വ്വത്രിക പെന്‍ഷനിലേക്ക് ഉള്ള ആദ്യപടിയാണ്. നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍, പങ്കാളിത്ത പെന്‍ഷന്‍, ക്ഷേമ പെന്‍ഷന്‍ എന്നിവ നിര്‍ത്തലാക്കി എല്ലാ വൃദ്ധജനങ്ങള്‍ക്കും മാന്യമായി ജീവിച്ച് മരിക്കാനുള്ള പെന്‍ഷന്‍ ലഭ്യമാക്കുവാനുള്ള ആശയമാണിത്. പൊതുവിഭവങ്ങളുടെ 23.06% വെറും 2% പേര്‍ക്ക് പോകുന്ന അധാര്‍മ്മികവും അനീതിപരവു മായ വ്യവസ്ഥയ്ക് എതിരെയുള്ള ആശയമാണിത്.
പൊതുവിഭവങ്ങള്‍ മുഴുവന്‍ പൗരജനങ്ങളുംകൂടി നികുതി-നികുതിയിതര മാര്‍ഗ്ഗങ്ങളിലൂടെ സ്വരൂപിക്കുന്നതാണ്. അത് പരിമിതവും സമാഹരിക്കാന്‍ ക്ലേശകരവുമാണ്. അതില്‍നിന്ന്, അതായത് വൃദ്ധജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്കാനായി സമൂഹം മാറ്റിവച്ചിട്ടുള്ളതില്‍നിന്ന് ഓരോരുത്തരും അവരവരുടെ അവശ്യം അത്യാവശ്യത്തിനു മാത്രമുള്ള തുകയേ പെന്‍ഷനായി ഊറ്റിയെടുക്കാവൂ എന്നതാണ് ‘ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്ഷന്’ എന്ന ആശയത്തിന്‍റെ രത്നചുരുക്കം. കാരണം, അതില്‍കൂടുതല്‍ ഊറ്റിയെടുക്കുന്നതായാല്‍ മറ്റ് വൃദ്ധജനങ്ങള്‍ക്ക് ലഭ്യമാകുന്നത് കുറഞ്ഞുപോകുന്നതിന് കാരണമാകും. ഇത് അധാര്‍മ്മികവും അനീതിപരവുമാണ്. 2021 ല്‍ 1600 രൂപയായി വര്‍ദ്ധിപ്പിച്ച ക്ഷേമപെന്‍ഷന്‍ പിന്നീട് ഇതുവരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്തതിന്‍റെ കാരണം ലളിതമാണ്. കുറച്ചുപേര്‍ 40,000 രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെയൊക്കെ പെന്‍ഷന്‍ എന്ന പേരില്‍ വാങ്ങി ഖജനാവ് നിരന്തരം കാലിയാക്കിക്കൊണ്ടിരിക്കുകയാണ്.
ലിയോ ടോള്‍സ്റ്റോയിയുടെ പ്രസിദ്ധമായ ഒരു കഥയുടെ ശീര്‍ഷകം “ഒരാള്‍ക്കെത്ര ഭൂമി വേണം?”എന്നതാണ്. കഥയുടെ അവസാനം ടോള്‍സ്റ്റോയ് നല്‍കുന്ന ഉത്തരം ഇതാണ്: “ആറടി മണ്ണ്,” ഒരാള്‍ക്ക് മാന്യമായി ജീവിച്ചുമരിക്കാന്‍ ആവശ്യമായ പെന്‍ഷന്‍ നല്‍കാനേ സമൂഹത്തിന് കടമയുള്ളൂ. ഓരോ വ്യക്തിക്കും എത്രമാത്രം പെന്‍ഷന്‍ ആവശ്യമാണെന്ന് തീരുമാനിച്ച് അത് നല്കാന്‍ സമൂഹത്തിന് അവകാശവും അധികാരവുമുണ്ട് . അതുമാത്രമേ ഒരു വ്യക്തി പെന്‍ഷനായി സ്വീകരിക്കാവൂ എന്നതാണ് ‘ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെൻഷൻ’ ‘ എന്ന സങ്കല്പത്തിന്‍റെ അന്തരാര്‍ത്ഥം.
“മാറ്റിവച്ച ശമ്പളം” എന്നതിന്‍റെ വിവക്ഷ അല്ലെങ്കില്‍ അര്‍ത്ഥം എന്താണ്?
ശമ്പളത്തില്‍നിന്നും പിടിച്ചുമാറ്റിവച്ച് കൊടുക്കുന്നതാണ് അല്ലെങ്കില്‍ കൊടുക്കേ താണ് പെന്‍ഷന്‍ എന്നല്ലേ? പക്ഷേ ശമ്പളത്തില്‍നിന്നും ഒരു പൈസപോലും പിടിച്ചു മാറ്റിവയ്ക്കാതെ തന്നാണ്ടത്തെ വരുമാനത്തില്‍നിന്നും 30 ഉം 40 ഉം വര്‍ഷം എടുത്തുകൊടുക്കുകയാണ്. അങ്ങനെ കൊടുക്കുന്നത് പെന്‍ഷനാണോ?
ഉണ്ട്. അവിടങ്ങളില്‍ ഒന്നുകില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും പെന്ഷനുവേണ്ടി ശമ്പളത്തില്‍നിന്നും പിടിക്കും. അല്ലെങ്കില്‍ സര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ട് രൂപീകരിച്ച് അതില്‍ ഓരോ വര്‍ഷവും പെന്‍ഷന്‍ കൊടുക്കാന്‍ വേണ്ട തുക നിക്ഷേപിക്കും.
ഏറെക്കുറെ എല്ലാ വികസിത രാജ്യങ്ങളിലും ‘ഉറപ്പായ അടിസ്ഥാന പെന്‍ഷന്‍’ ഉണ്ട്. അത് ഉറപ്പാക്കുന്നത് ഉയര്‍ന്ന നികുതി ചുമത്തിയാണ്. വികസിത രാജ്യങ്ങളില്‍ ദേശീയ വരുമാനത്തിന്‍റെ 30-40% വരെയൊക്കെയാണ് നികുതി എന്നോര്‍ക്കണം. ഇന്ത്യയില്‍ ഇത് 17% ന് അടുത്താണ്. എല്ലാ ജനങ്ങള്‍ക്കും മാന്യമായ പെന്‍ഷന്‍ കൊടുക്കാന്‍ ആവശ്യമായ തുക നികുതി ചുമത്തി പിരിക്കുന്നതിനു പകരം, പിരിച്ചുകിട്ടുന്ന നികുതിയുടെ നല്ലൊരുഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമായും പെന്‍ഷനായും പോകുന്നു എന്നതാണ് ഇന്ത്യപോലെയുള്ള വിക സ്വര രാജ്യങ്ങളുടെ പ്രശ്നം.
ശമ്പളത്തില്‍നിന്നും പിടിച്ചുമാറ്റിവച്ച് കൊടുക്കുന്നതിനെ മാത്രമേ പെന്‍ഷന്‍ എന്ന് വിളിക്കാനാവൂ. ഒരു പൈസപോലും ശമ്പളത്തില്‍നിന്നും പിടിച്ചു മാറ്റി വെക്കാതെ തന്നാണ്ടത്തെ
വരുമാനത്തില്‍നിന്ന് എടുത്തു കൊടുക്കുന്നത് ഫലത്തില്‍ പെന്‍ഷനല്ല; ശമ്പളം തന്നെയാണ്. ആ അര്‍ത്ഥത്തില്‍ ഇന്ന് കൊടുത്തുകൊണ്ടിരിക്കുന്നത് സ്റ്റാറ്റ്യൂട്ടറി പെന്‍ഷനല്ല; സ്റ്റാറ്റ്യൂട്ടറി ശമ്പളമാണ്.
ശമ്പളവും പെന്‍ഷനും പലിശയും ‘ഏറ്റുപോയ’ (committed ) ചെലവുകളായാണ് കണക്കാക്കപ്പെടുന്നത്. എന്നുപറഞ്ഞാല്‍ ഈ മൂന്ന് ചെലവുകള്‍ നട ത്തിക്കഴിഞ്ഞ് മിച്ചം ഉണ്ടെങ്കിലേ മറ്റ് ചെലവുകള്‍ നടത്തുകയുള്ളു. കാരണം, ‘ഏറ്റുപോയ’ ഈ ചെലവുകള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 360 പ്രകാരം സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനും കേന്ദ്രത്തിന് കഴിയും. അത്തരം ഒരു സാഹചര്യം ഒഴിവാക്കാനാണ് കേരള സര്‍ക്കാര്‍ മറ്റ് ചെലവുകള്‍ എല്ലാം വെട്ടിക്കു റച്ച് മുഴുവന്‍ വരുമാനവും ഈ ആവശ്യങ്ങള്‍ക്ക് മാറ്റിവച്ചിരിക്കുന്നത്. സാധാരണ ക്കാരുടെ പെന്‍ഷന്‍ 2021 ല്‍ 1,600 രൂപ ആയിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തെ വിലക്ക യറ്റം പരിഗണിക്കുമ്പോള്‍ അത് 1,900 രൂപ ആയെങ്കിലും വർധിപ്പിക്കേണ്ടതായിരുന്നു. അതുപോയിട്ട് 1600 രൂപ പോലും മാസങ്ങളോളം കുടിശ്ശിക ആണ്. സര്‍ക്കാര്‍ ആശുപത്രി കളില്‍ മരുന്നില്ല; പരിശോധനാ സാമഗ്രികള്‍ നന്നാക്കാന്‍ പണമില്ല. പൊതുസേവ നങ്ങളുടെ അളവും ഗുണനിലവാരവും ദിവസം ചെല്ലുന്തോറും മോശമായിക്കൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ട പണം കുടിശ്ശികയായിരിക്കുകയാണ്. കാരണം ലളിതമാണ്. എല്ലാ വരുമാ നവും അനുവദനീയമായ കടവുമെല്ലാം ‘ഏറ്റുപോയ’ ചെലവുകള്‍ക്ക് മാറ്റിവച്ചിരി ക്കുകയാണ്. ശമ്പളവും പെന്‍ഷനും പലിശയും കൊടുത്തു കഴിയുമ്പോള്‍ ഖജ നാവ് കാലിയാവുകയാണ്.
സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പ് നിലവിലുായിരുന്ന പെന്‍ഷന്‍ സമ്പ്രദാ യമാണ് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ആ വ്യവസ്ഥ തന്നെ പുതിയ ഇന്ത്യാ സര്‍ക്കാര്‍ തുടരുകയായിരുന്നു. അന്ന് സര്‍ക്കാര്‍ ഉദ്യോഗ സ്ഥരുടെ എണ്ണം വളരെ കുറവായിരുന്നു. അവരുടെ ശമ്പളമാകട്ടെ, ഇന്നത്തെ പ്പോലെ മെച്ചമായിരുന്നില്ല. അത്യാവശ്യം ജീവിച്ചുപോകാന്‍ തികയുമായിരുന്നു എന്നുമാത്രം. മറ്റൊന്ന് കുറഞ്ഞ ആയുര്‍ദൈര്‍ഘ്യം ആണ്. 1951 ലെ സെന്‍സസ്സ് പ്രകാരം ആയുര്‍ദൈര്‍ഘ്യം വെറും 32 വയസ്സ് ആയിരുന്നു. എന്നുപറഞ്ഞാല്‍ സേവനത്തില്‍ ഇരിക്കുമ്പോള്‍തന്നെ പലരും മരിച്ചുപോകുമായിരുന്നു. സേവന കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ പൊതുവെ ഏറിയാല്‍ അഞ്ച് അല്ലെങ്കില്‍ ഏഴ് വര്‍ഷമൊക്കെയേ ജീവിക്കുമായിരുന്നുള്ളൂ. ഈ രണ്ട് കാരണങ്ങളാല്‍ പെന്‍ഷന്‍ ഒരു വലിയ ബാദ്ധ്യത അല്ലായിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് പിരിയുന്ന വര്‍ക്ക് അഞ്ച് അല്ലെങ്കില്‍ ഏഴ് വര്‍ഷം മാന്യമായി ജീവിച്ചു മരിക്കാന്‍ ആവശ്യ മായ കൈത്താങ്ങ് കൊടുക്കുക എന്നതുമാത്രമായിരുന്നു സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍റെ ആരംഭകാലത്തെ ലക്ഷ്യം.
പിന്നീടുള്ള വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം പല മട ങ്ങായി വര്‍ദ്ധിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യൂണിയനുകള്‍ ഉണ്ടാക്കി സമ്മര്‍ദ്ദം ചെലുത്തി ഇടയ്ക്കിടെ ശമ്പളപരിഷ്കരണം നേടിയെടുത്തു. കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ ശമ്പളം പരിഷ്കരിച്ചുവന്നപ്പോള്‍ കേരളത്തില്‍ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ ആണ് ശമ്പള പരിഷ്കരണം.
ഇതിനേക്കാള്‍ പ്രധാനം ആയുര്‍ദൈര്‍ഘ്യത്തില്‍ ഉണ്ടായ വര്‍ദ്ധനവാണ്. 1951 ല്‍ 32 വയസ്സായിരുന്നത് ഇന്ന് 70 വയസ്സാണ്. കേരളത്തില്‍ ഇത് 73 വയസ്സാണ്. ഇതുമൂലം 30 വര്‍ഷം ജോലി ചെയ്ത് ശമ്പളം വാങ്ങിയവര്‍ക്ക് അടുത്ത 30 ഓ ചില പ്പോള്‍ 40 ഓ വര്‍ഷം പെന്‍ഷന്‍ കൊടുക്കേണ്ടസ്ഥിതി ഉണ്ടാവുന്നു. പെന്‍ഷന്‍ എന്നത് ഇങ്ങനെ വലിയ ഒരു ബാദ്ധ്യത ആയി മാറിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം ആനുപാതികമായി വര്‍ദ്ധിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ ഈ അക്കിടി തിരിച്ചറിയുന്നത് 2004 ല്‍ മാത്രമാണ്. 2004 മുതല്‍ പുതിയ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തി. മിക്ക സംസ്ഥാനങ്ങളും പങ്കാളിത്ത പെന്‍ഷ നിലേയ്ക്ക് മാറി. കേരളം 2004-ല്‍ പങ്കാളിത്ത പെന്‍ഷനിലേയ്ക്ക് മാറിയെങ്കിലും 2006- ല്‍ അധികാരത്തില്‍ വന്ന LDF സര്‍ക്കാര്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിച്ചു. പിന്നീട് 2011-ല്‍ അധികാരത്തില്‍ വന്ന UDF സര്‍ക്കാരാണ് 2013-ല്‍ പങ്കാളിത്ത പെന്‍ഷന്‍ പുന:സ്ഥാപിച്ചത്.
സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ബഹുഭൂരിപ ക്ഷവും ഉയര്‍ന്ന ജാതിക്കാര്‍ ആയിരുന്നു. രാഷ്ട്രീയക്കാരും അങ്ങനെതന്നെ. ഇവര്‍ പരസ്പരം സഹായിച്ചു എന്നുവേണം കരുതാന്‍. തങ്ങളുടെ അഴിമതിയും കെടു കാര്യസ്ഥതയും മറച്ചുവെക്കാന്‍ സഹായിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെ തിരിച്ചും സഹായിക്കേണ്ടേ?
അതെ, വ്യക്തികളെപ്പോലെ സമൂഹവും വെട്ടില്‍ വീഴും. ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ സമൂഹം എടുക്കുന്ന തീരുമാനം അതിനുതന്നെ പിന്നീട് കണ്ഠ കോടാലി ആകുന്നതിന്‍റെ നല്ല ഉദാഹരണമാണിത്. സമൂഹത്തെ വെട്ടില്‍ വീഴിച്ച് നേട്ടം കൊയ്യുന്നവര്‍ പല തലങ്ങളില്‍ സംഘടിതരാണ്. കേന്ദ്രസര്‍ക്കാര്‍ ഇത് തിരി ച്ചറിഞ്ഞത് 2004 ല്‍ ആണ്. പങ്കാളിത്ത പെന്‍ഷനിലേയ്ക്ക് മാറാനേ കഴിഞ്ഞുള്ളു. പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഭാവനകൊണ്ടുള്ള പെന്‍ഷന്‍ പദ്ധ തിക്കുപകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍ക്കാരും 10% വീതം തുല്യമായ തുക സംഭാവന ചെയ്യുന്ന പദ്ധതിയായിരുന്നു ആദ്യം. അത് പിന്നീട് വെള്ളം ചേര്‍ത്ത് സര്‍ക്കാരിന്‍റെ ഓഹരി 14% ആക്കി. അടുത്ത കാലത്ത് Unified Pension Scheme(UPS) വന്നതോടെ സര്‍ക്കാരിന്‍റെ സംഭാവന 18% ആയി വര്‍ദ്ധിപ്പിച്ചു. എന്നിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം കുറഞ്ഞിട്ടില്ല. ഒരുപക്ഷേ പഴയ പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് തിരികെ പോയാലും അല്‍ഭുതപ്പെടാനില്ല. NPS ഏര്‍പ്പെടുത്തിയ അഞ്ച് സംസ്ഥാനങ്ങള്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷനിലേയ്ക്ക് തിരികെ പോയി. കേരളത്തിലും സമ്മര്‍ദ്ദം ശക്തമാണല്ലോ.
സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ വ്യവസ്ഥയില്‍ 30 വര്‍ഷം സര്‍ക്കാര്‍ സേവനം ചെയ്ത് പിരിയുന്ന ആള്‍ക്ക് അവസാനം വാങ്ങിയ ശമ്പളത്തിന്‍റെ പകുതി പെന്‍ഷ നായി ലഭിക്കും. കാലാകാലങ്ങളിലുള്ള ക്ഷാമബദ്ധാ വര്‍ദ്ധനവിനും അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്കരണത്തോടൊപ്പം പെന്‍ഷന്‍ പരിഷ്കരണത്തിനും അവര്‍ക്ക് അർഹതയുണ്ട് . പെന്‍ഷന്‍ വാങ്ങുമ്പോള്‍ മരിച്ചുപോയാല്‍ ഭാര്യക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന് പെന്‍ഷന്‍റെ 45% കുടുംബ പെന്‍ഷനായി ലഭിക്കും. ഭാര്യയോ ഭര്‍ത്താവോ സ്വന്തംനിലയില്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെങ്കിലും കുടുംബ പെന്‍ഷന്‍ വാങ്ങുന്നതിന് തടസ്സമില്ല. ഫലത്തില്‍ ഇത് ഇരട്ട പെന്‍ഷനാ ണ്. ആയുര്‍ദൈര്‍ഘ്യം കൂടുന്തോറും പെന്‍ഷന്‍ തുകയും വര്‍ദ്ധിക്കും. 55 വയ സ്സില്‍ പിരിഞ്ഞവര്‍ക്ക് 75 വയസ്സ് ആകുമ്പോള്‍ അവസാനം വാങ്ങിയ ശമ്പള ത്തിന്‍റെ നാല് ഇരട്ടി പെന്‍ഷനായി ലഭിക്കും. എനിക്ക് അറിയാവുന്ന 92 വയസ്സായ ഒരു സര്‍വ്വകലാശാല പ്രൊഫസര്‍ അവസാനം വാങ്ങിയ ശമ്പളം 4650 രൂപയായിരു ന്നു. ഇന്നദ്ദേഹം 55,000 രൂപ പെന്‍ഷന്‍ വാങ്ങുന്നു.
തികച്ചും പരിഹാസ്യമായ വാദമാണിത്. ഒന്നാമത,് വലിയൊരളവോളം സര്‍ക്കാര്‍ ജോലി എന്നത് സമൂഹത്തിന്‍റെ സൗമനസ്യം മാത്രമാണ്. അദ്യസ്തവിദ്യ രുടെ തൊഴിലില്ലായ്മ പരിഗണിച്ച് വളരെ ഉദാരമായി തസ്തികകള്‍ സൃഷ്ടിച്ചതുകൊണ്ടാണ് ഇത്രയധികം പേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരുമായത്. ഇന്ത്യയിലെ 17 പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി ശമ്പള-ചെലവ് മൊത്തം വരുമാനത്തിന്‍റെ 41.11% ആണ്. കേരളത്തിന്‍റേത് 62.43%.
പിന്നെ പി.എസ്സ്.സി പരീക്ഷയുടെ കാര്യം. പി.എസ്സ്.സി പരീക്ഷ എഴുതുന്ന എല്ലാവരുംതന്നെ പരീക്ഷ ജയിക്കുന്നവരാണ്. തസ്തികകള്‍ കുറവായതുകൊണ്ട് അതിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്ക് നിയമനം കിട്ടുന്നു എന്നേയുള്ളൂ. നിയമനം കിട്ടാത്തവരും നിയമനത്തിന് സര്‍വ്വഥാ യോഗ്യര്‍ ആണ്. വിജയിക്കുന്നവര്‍ എല്ലാം കൊണ്ടുപോകുന്ന ((Winners take all) വ്യവസ്ഥ നീതിയുടേതല്ല.
എല്ലാവരും പി.എസ്സ്.സി പരീക്ഷ എഴുതിയല്ല സര്‍ക്കാര്‍ സര്‍വ്വീസില്‍ വരു ന്നതും പെന്‍ഷന് അര്‍ഹര്‍ ആകുന്നതും. മൊത്തം ശമ്പളത്തിലെയും പെന്‍ഷനി ലെയും 32% പോകുന്നത് കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെയും കോളേജു കളിലെയും അദ്ധ്യാപകരും ജീവനക്കാരുമാണ്. ഇവിടങ്ങളില്‍ നിയമനത്തിന്‍റെ അടിസ്ഥാനം കോഴയും സ്വാധീനവുമാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ 30 വര്‍ഷം സേവനം എന്നത് എന്താണ്? ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരു വര്‍ഷം ഏറിയാല്‍ 220 ദിവസമേ ജോലി ചെയ്യുന്നു ള്ളൂ. അതും ശരാശരി ഒരു ദിവസം 6 മണിക്കൂര്‍. ബാക്കിയൊക്കെ പലവിധ അവ ധികളായി പോവുകയാണ്. പക്ഷേ 13 മാസത്തെ ശമ്പളം ആണ് ലഭിക്കുന്നത്. നേരേമറിച്ച് എല്ലാ മേഖലയിലുമുള്ള സാധാരണക്കാര്‍ വര്‍ഷം കുറഞ്ഞത് 300 ദിവസം 8 മണിക്കൂര്‍ ജോലി ചെയ്യുന്നു.
നൂറു ശതമാനം ശരിയാണ് ഈ വാദം. സ്വന്തം ശമ്പളത്തില്‍നിന്ന് മാറ്റിവച്ചിട്ടല്ലല്ലോ പെന്‍ഷന്‍ കൊടുക്കുന്നത്. മുഴുവന്‍ ജനങ്ങളും ഖജനാവില്‍ ഒടുക്കിയ തുക യില്‍നിന്നാണ് പെന്‍ഷന്‍ കൊടുക്കുന്നതെങ്കില്‍ അത് ലഭിക്കാനുള്ള അര്‍ഹത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഒരുപോലെയാണ്.
കുറേക്കൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കാള്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത സാധാരണ ജനങ്ങള്‍ക്കാണെന്ന് കാണാന്‍ കഴിയും. സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ 99.99% ഉം സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറെക്കുറെ സൗജന്യമായി പഠിച്ചാണ് സര്‍ക്കാര്‍ ജോലിക്കുള്ള യോഗ്യത നേടിയത്. ആ സമയത്ത് പറമ്പിലും പാടത്തും ഫാക്ടറികളിലും പണിയെടുക്കുകയോ കച്ചവടം, മത്സ്യബന്ധനം തുടങ്ങിയവയില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ ജീവിതം മുഴുവന്‍ നികുതി കൊടുക്കുന്നവരാണ്. സമൂഹത്തിനുവേണ്ടി ഭക്ഷ്യോല്‍പാദനം നടത്തുന്നവരാണവര്‍. സര്‍ക്കാര്‍ ജോലി ലഭിച്ചില്ല, അതിനുവേണ്ടി ശ്രമിച്ചില്ല എന്നതിന്‍റെ പേരില്‍ അവര്‍ രണ്ടാംകിട പൗരന്മാരാകുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുപ്പതുവര്‍ഷം സമൂഹം ശമ്പളം കൊടുത്തെങ്കില്‍ വാര്‍ദ്ധക്യകാലത്ത് അവരെക്കാള്‍ ഉയര്‍ന്ന പെന്‍ഷന് എന്തുകൊണ്ടും അര്‍ഹത ജീവിതം മുഴുവന്‍ അദ്ധ്വാനിക്കുകയും നികുതികൊടുക്കുകയും ചെയ്യുന്ന സാധാരണ ജനങ്ങള്‍ക്കാണ്.
90% സര്‍ക്കാര്‍ തസ്തികകളും സാധാരണ യോഗ്യതകള്‍ മാത്രം വേണ്ടവയാണ് . ഉദാഹരണമായി സര്‍ക്കാര്‍ സര്‍വ്വീസിലെ ഒരു ഗുമസ്തന് ലഭിക്കുന്നതിന്‍റെ നാലില്‍ ഒന്ന് ശമ്പളത്തില്‍ ആണ് അതേ യോഗ്യതയുള്ളവര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. നേഴ്സുമാര്‍, അദ്ധ്യാപകര്‍ തുടങ്ങിയവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവരും സ്വകാര്യമേഖലയില്‍ ഉള്ളവരും തമ്മില്‍ സേവന വേതന വ്യവസ്ഥകളില്‍ വമ്പിച്ച അന്തരമാണുള്ളത്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ വളരെ ഉയര്‍ന്ന യോഗ്യതകളുള്ളവരുടെ കാര്യത്തില്‍ ഇത് കുറെയൊക്കെ ശരിയാകാം. അവര്‍ പക്ഷേ ആകെ സര്‍ക്കാര്‍ ജീവനക്കാരില്‍ വളരെ ചെറിയ ഒരു ശതമാനമേ വരൂ.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാദിക്കുന്നതുപോലെ ‘കുറഞ്ഞ ശമ്പളം’ ആയിട്ടു പോലും സര്‍ക്കാര്‍ ഭയങ്കര സാമ്പത്തിക പ്രതിസന്ധിയിലാണ്. അപ്പോള്‍ ഇതില്‍ കൂടുതല്‍ ശമ്പളം കൊടുത്തിരുന്നുവെങ്കില്‍ പ്രതിസന്ധി എവിടെച്ചെന്ന് നില്ക്കുമാ യിരുന്നു? കേരള സമൂഹത്തിന്‍റെ സാമ്പത്തിക അവസ്ഥയും സര്‍ക്കാര്‍ സേവന ത്തിന് ആവശ്യമായ ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ജീവനക്കാരെ എടുത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ ഉള്ള ജീവനക്കാരുടെ മൂന്നില്‍ ഒന്ന് ജീവനക്കാര്‍ മതിയാകുമായിരുന്നു.
ഭരണഘടനയും നിയമങ്ങളും ജനഹിതത്തിനു കീഴെയാണ്. ജനഹിതം കണക്കിലെടുത്ത് പഴയ നിയമങ്ങള്‍ പൊളിച്ചെഴുതുകയും പുതിയ നിയമങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന കര്‍ത്തവ്യം ലോക്സഭയ്ക്കും സംസ്ഥാന നിയമസഭകള്‍ക്കുമാണ്. ഭരണഘടനയിലെ എത്രയെത്ര വകുപ്പുകളാണ് പാര്‍ലമെന്‍റ് ഭേദഗതി ചെയ്തിട്ടുള്ളത് ?
സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ വ്യവസ്ഥ ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ തുടങ്ങിയതാണ് എന്നും സാമ്പത്തികമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ട് സംസ്ഥാനം പുതിയ ഒരു പെന്‍ഷന്‍ വ്യവസ്ഥയിലേക്ക് പോകുന്നു എന്നും കാര്യകാരണ സഹിതം കോടതിയെ ബോധ്യപ്പെടുത്തിയാല്‍ മാത്രം മതി. ഇവിടെ ഓർക്കേണ്ടകാര്യം ആര്‍ക്കും പെന്‍ഷന്‍ നിഷേധിക്കുകയല്ല ചെയ്യുന്നത്. കൂടുതല്‍ നൈതികവും ധനശാസ്ത്രയുക്തിയുള്ളതുമായ ഒരു പെന്‍ഷന്‍ വ്യവസ്ഥയിലേയ്ക്ക് മാറുകമാത്രമാണ്.
പിന്നെ ജഡ്ജിമാരുടെ ശമ്പളം. അവരാരും ഭരണഘടനയ്ക്ക് മുകളില്‍ അല്ല. ഒരു ഭരണഘടനാ ഭേദഗതിവഴി ജഡ്ജിമാരെയും പുതിയ പെന്‍ഷന്‍ വ്യവസ്ഥയ്ക്ക് കീഴില്‍ കൊുവരാന്‍ കഴിയും.
സാധാരണ ജനങ്ങളുടെ കണ്ണില്‍ പൊടിയാടാനുള്ള ഒരു വാദമാണിത്. 2013 വരെ സര്‍ക്കാര്‍ സര്‍വ്വീസിലും എയ്ഡഡ് സ്ഥാപനങ്ങളിലും ജോലിക്ക് കയറിയവര്‍ മുഴുവനും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍റെ കീഴിലാണ്. അവര്‍ക്ക് ശരാശരി 20 വര്‍ഷം സേവന കാലാവധി ഉണ്ടെന്ന് സങ്കല്പിച്ചാല്‍ അവര്‍ പിരിയുന്നത് 2033 ല്‍ ആയിരിക്കും. അങ്ങനെ പിരിയുന്നവര്‍ ശരാശരി 20 വര്‍ഷം ജീവിക്കുന്നു എന്ന് കണക്കാക്കിയാല്‍ 2053 വരെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍കാര്‍ കാണും. ആയുര്‍ദൈര്‍ഘ്യം ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍ ഒരുപക്ഷേ 2070 ലും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തുടരേണ്ട സ്ഥിതി വരും. ഇതിനര്‍ത്ഥം പെന്‍ഷന്‍ സമ്പ്രദായം സമൂലം അഴിച്ചുപണിയാതെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി ഒരിക്കലും അവസാനിക്കുകയില്ല എന്നാണ്.
‘കേരള മാതൃകാ വികസനത്തില്’ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു പങ്കു വഹിച്ചിട്ടുണ്ട് :. സംശയമില്ല. കാരണം, ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ വഹിച്ച പങ്കാണ് കേരളീയരെ കുടിയേറാനും നാട്ടിലേയ്ക്ക് സമ്പത്ത് കൊണ്ടുവരാനും സഹായിച്ചത്.
പക്ഷേ സാമൂഹിക പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുറച്ചേയു ള്ളു. നല്ലൊരു ഭാഗം കൈക്കൂലിക്കാരും തരംകിട്ടിയാല്‍ സര്‍ക്കാര്‍ ഖജനാവ് വിഴുങ്ങുന്നവരുമാണ്. എത്രയെത്ര തട്ടിപ്പുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്? അതേസമയം സര്‍വ്വീസ് സംഘടനകളിലെ അംഗങ്ങള്‍ ഭൂരിപക്ഷവും സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് വീരവാദം മുഴക്കുന്ന ഇടതുപക്ഷക്കാരാണുതാനും.
ഇത് ശുദ്ധ മണ്ടത്തരമാണ് . സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള വാദമാണിത്. ഇതിന്‍റെ അര്‍ത്ഥമെന്താണ്? പൊതുവിഭവങ്ങള്‍ കടപ്പുറത്തെ മണല്‍പോലെ എപ്പോഴും എത്രമാത്രം വേണമെങ്കിലും വാരിയെടുക്കാം എന്ന നിലയില്‍ കിടക്കുകയല്ലല്ലോ. കൂടുതല്‍ നികുതി ചുമത്തി ജനങ്ങളുടെമേല്‍ ഭാരം അടിച്ചേല്‍പിച്ച് ബാക്കിയുള്ളവര്‍ക്കുകൂടി പെന്‍ഷന്‍ കൊടുക്കണം എന്നാണ് ഈ വാദത്തിന്‍റെ വിവക്ഷ. ഇത് നടപ്പുള്ള കാര്യമാണോ? 1,600 രൂപ പെന്‍ഷന്‍ കൊടുക്കാന്‍ പെട്രോളിന്‍റെമേലും മദ്യത്തിന്‍റെമേലും സെസ്സ് ഏര്‍പ്പെടുത്തിയല്ലോ. എന്നിട്ട് നടന്നോ? കൂടുതല്‍ നികുതി ചുമത്തല്‍ അല്ല വേണ്ടത്. സമാഹരിക്കുന്ന വിഭവങ്ങളില്‍ 23.06% സമൂഹത്തിലെ വെറും 2% ന് പോകുന്ന വ്യവസ്ഥ പൊളിച്ചെഴുതുകയാണ് വേണ്ടത്. അത് ചെയ്യാമെങ്കില്‍ കൂടുതല്‍ നികുതി ചുമത്തേണ്ട ആവശ്യമേ വരില്ല.
ഏതൊരു സമ്പദ് വ്യവസ്ഥയുടെയും ചാലകശക്തി ഉപഭോഗമാണ്. ഉപഭോഗം കൂടുന്നതിന് അനുസരിച്ചാണ് ഉല്‍പാദനം വര്‍ദ്ധിക്കുന്നത്. 2021-22 ലെ പൂര്‍ണ്ണമായ കണക്കുകള്‍ പ്രകാരം 5,73,400 പെന്‍ഷന്‍കാരാണ് ഉണ്ടായിരുന്നത്. അവര്‍ക്ക് പെൻഷനുവേണ്ടി 26,868.69 കോടി രൂപ ചെലവായി. എന്നു പറഞ്ഞാല്‍ ശരാശരിപ്രതിമാസ പെന്‍ഷന്‍ 39,044 രൂപയാണ്. ഇതില്‍ കുറവ് പെന്‍ഷന്‍ വാങ്ങുന്നവര്‍ ന്യൂനപക്ഷമേ വരൂ. ഭാര്യയ്ക്കും ഭര്‍ത്താവിനുംകൂടി ഒരു ലക്ഷത്തിനടുത്ത് പെന്‍ഷന്‍ ലഭിക്കുന്ന ആയിരകണക്കിന് കുടുംബങ്ങള്‍ ഉണ്ട്. ഇങ്ങനെ ലഭിക്കുന്ന പെന്‍ഷന്‍റെ ചെറിയ ഒരു ശതമാനം മാത്രമേ വിപണിയില്‍ തിരികെ എത്തുന്നുള്ളു. കാരണം ലളിതമാണ്. ഒന്നാമത്, പെന്‍ഷന്‍കാര്‍ ഉപഭോഗത്തില്‍നിന്ന് ഏറെക്കുറെ പിന്‍വാങ്ങിയവരാണ്. ഭക്ഷണത്തിനും വസ്ത്രത്തിനും ഒരുപാട് ചെലവാക്കാന്‍ അവര്‍ക്ക് കഴിയില്ല. പ്രധാനമായും മരുന്നുകള്‍ ആണ് അവരുടെ ഉപഭോഗവസ്തു. മറ്റൊന്ന് ബഹുഭൂരിപക്ഷം പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന് പുറമെ മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ഉണ്ട്. ബാങ്ക് – ട്രഷറി ഡിപ്പോസിറ്റുകളില്‍നിന്നുള്ള പലിശ വരുമാനം, വാടക, ഓഹരി വിപണിയില്‍നിന്നും മ്യൂച്വല്‍ ഫണ്ടുകളിൽനിന്നുമുള്ള വരുമാനം, കൃഷിയില്‍നിന്നുള്ള വരുമാനം തുടങ്ങിയവ ഉദാഹരണം. പെന്‍ഷന്‍ തുകയില്‍ ഒരു പൈസപോലും വിപണിയില്‍ എത്തിക്കാത്ത നൂറുകണക്കിന് പെന്‍ഷന്‍കാര്‍ ഉള്ളതിന്‍റെ കാരണം ഇതാണ്.
ഇതിന് നേരേ വിപരീതമാണ് നമ്മുടെ സംസ്ഥാനത്തിന്‍റെ പൊതുവിഭവ സമാഹരണം. മൊത്തം തനതു വരുമാനത്തിന്‍റെ, അതായത് സംസ്ഥാനം സ്വയം പിരിച്ചെടുക്കുന്ന നികുതി-നികുതിയിതര വരുമാനത്തിന്‍റെ 61% നുമേല്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍, മദ്യം, ഭാഗ്യക്കുറി, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയില്‍നിന്നാണ്. ഇതില്‍ ആദ്യത്തെ മൂന്നിന്‍റെയും മുഖ്യ ഉപഭോക്താക്കള്‍ പാവപ്പെട്ടവരും പുറംപോക്കില്‍ കിടക്കുന്നവരുമാണ്. ഒരു വ്യക്തിയുടെ വരുമാനത്തിന്‍റെ എത്രശത മാനം ഖജനാവില്‍ എത്തുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇത്രമാത്രം പൊതു വിഭവങ്ങള്‍ ഖജനാവില്‍ എത്തിക്കുന്ന പാവപ്പെട്ടവര്‍ മറ്റൊരു സംസ്ഥാനത്തും കാണുകയില്ല. ഇങ്ങനെ സമാഹരിക്കുന്ന പൊതുവിഭവങ്ങള്‍ ആരുടെ പോക്കറ്റുകളിലാണ് എത്തിച്ചേരുന്നത് ? താരതമ്യേന കുറച്ചുമാത്രം വിപണിയില്‍ ചെലവാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വളരെ കുറച്ചു മാത്രം വിപണിയില്‍ ചെലവാക്കുന്ന പെന്‍ഷന്‍കാരുടെയും പോക്കറ്റുകളില്‍. എന്നുപറഞ്ഞാല്‍ വിപണിയില്‍ ചെലവാക്കപ്പെടുമായിരുന്ന പണമാണ് വിപണിയില്‍ ചെലവാക്കാത്തവരുടെ പോക്കറ്റില്‍ ഇട്ടുകൊടുക്കുന്നത് എന്നര്‍ത്ഥം. കേരളത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നതിന്‍റെയും നികുതിവരുമാനം വര്‍ദ്ധിക്കാത്തതിന്‍റെയും അടിസ്ഥാന കാരണമിതാണ്.
‘ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്ഷന്’ എന്ന ആശയം ഈ അടിസ്ഥാനപരമായ പ്രശ്നം പരിഹരിക്കാന്‍ ലക്ഷ്യമിടുന്നതാണ്.സാധാരണക്കാരുടെ പെന്‍ഷന്‍ ഇന്നത്തെ 1,600 രൂപയില്‍ നിന്ന്, ഉദാഹരണമായി 5,000 രൂപയായി വര്‍ദ്ധിക്കുന്നു എന്നിരിക്കട്ടെ. വര്‍ദ്ധിക്കുന്ന തുക ബാങ്ക് നിക്ഷേപമായോ ഷെയര്‍ മാര്‍ക്കറ്റ് നിക്ഷേപമായോ എവിടെയും പോവുകയില്ല. ആ തുക മുഴുവനായും ഉടന്‍തന്നെ പ്രാദേശിക വിപണികളില്‍ എത്തും. അത് പ്രാദേശിക ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും കച്ചവടവും കയറ്റിറക്കും പുഷ്ടിപ്പെടുത്തും. കേരള സമ്പദ്വ്യവസ്ഥയാകെ ഉണര്‍ന്ന് വളര്‍ച്ചയുടെ ഒരു പുതിയ തലത്തിലേയ്ക്ക് ഉയരും. അതോടെ സര്‍ക്കാരിന്‍റെ നികുതി വരുമാനവും വര്‍ദ്ധിക്കും. വേറൊരുതരത്തില്‍ പറഞ്ഞാല്‍ പെന്‍ഷന്‍ വ്യവസ്ഥയുടെ പരിഷ്കരണമെന്നത് കുറേപ്പേരുടെ പെന്‍ഷന്‍റെ പ്രശ്നം പരിഹരിക്കല്‍ മാത്രമല്ല; സമ്പദ് വ്യവസ്ഥയുടെ മുരടിപ്പ് മാറ്റലും സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധി പരിഹരിക്കലുംകൂടിയാണ്.
ഒരു പരിധിവരെ ശരിയാണ്. വരുമാന വര്‍ദ്ധന ചെലവിലുള്ള വര്‍ദ്ധനയെ ക്കാള്‍ വളരെ കുറവാണ്. ഇതിനുള്ള പല കാരണങ്ങളില്‍ ഒന്ന് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പോലുള്ള വ്യവസ്ഥയാണ.് ഇത് വിപണിയില്‍ പണം വരുന്നത് കുറയ്ക്കുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നതുകൊണ്ട് നികുതി വരുമാന വര്‍ദ്ധന കുറവാണ്. പക്ഷേ വരുമാനം കൂടിയാലും സാധാരണ ജനങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത് ഏറെക്കുറെ മാറ്റമില്ലാതെ തുടരാനാണ് സാദ്ധ്യത. സാധാരണക്കാരെ നന്നാക്കാന്‍ അല്ല അവര്‍ ഈ വാദമുയര്‍ത്തുന്നത്. നിലവിലുള്ള അധാര്‍മ്മികവും അനീതിപരവുമായ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ എന്ന സ്റ്റാറ്റ്യൂട്ടറി ‘ശമ്പളം കൊടുപ്പ്’ അതുപോലെ നിലനിര്‍ത്തണം. ശമ്പളത്തിനും പെന്‍ഷനും മൊത്തം വരുമാനത്തിന്‍റെ നിശ്ചിത ശതമാനം മാത്രമേ ചെലവാക്കൂ എന്ന നിബന്ധനയൊന്നും ഇല്ല. വരുമാനം കൂടിയാല്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിയമിക്കപ്പെടുകയും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കപ്പെടുകയും ചെയ്യുമായിരുന്നു. സാധാരണ ജനങ്ങളില്‍നിന്നും കൂടുതല്‍ ഊറ്റപ്പെടുകയും അവരിലേയ്ക്ക് തിരികെ പോകുന്നത് അതേപോലെ നില്ക്കുകയും ചെയ്യുമായിരുന്നു എന്നര്‍ത്ഥം.
ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്ഷന്چ എന്ന എന്‍റെ ആശയം ഒരുപാടുകാലത്തെ ചിന്തയുടെയും ഗവേഷണത്തിന്‍റെയും ഫലമായി വികസിപ്പിച്ച് എടുത്തതാണ്. ഈ ദിശയിലുള്ള എന്‍റെ ചിന്തകള്‍ 2010 ഡിസംബര്‍ 28 ന് മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ’ക്ഷേമപദ്ധതികളും ജനങ്ങളുടെ നന്ദികേടും’എന്ന ലേഖനം മുതല്‍ ആരംഭിച്ചതാണ്. ഈ ലേഖനത്തിലാണ് ക്ഷേമപെന്‍ഷനുകളുടെ മൂല്യശോഷണം ആദ്യമായി പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് ‘പെന്‍ഷന്‍ : വേണ്ടത് പൊളിച്ചെഴുത്തു് ‘ (2012, സെപ്റ്റംബര്‍ 18), ‘സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതിക്ക് ഒരു ചട്ടക്കൂട് (2012, സെപ്റ്റംബര്‍ 20) എന്നീ രണ്ട് ലേഖനങ്ങൾകൂടി മാതൃഭൂമിയില്‍ എഴുതി. അന്നുമുതല്‍ തുടരുന്ന അന്വേഷണത്തിന്‍റെ ഫലമാണ് ഈ ആശയം.
മുഴുവന്‍ പൗരജനങ്ങളുംകൂടി സ്വരുക്കൂട്ടുന്ന പൊതുവിഭവങ്ങള്‍ നീതിയുടെയും ഓരോരുത്തരുടേയും ആവശ്യത്തിന്‍റെയും അടിസ്ഥാനത്തിലാണ് പങ്കിടേണ്ടത്എന്നതാണ് ഈ ആശയത്തിന്‍റെ കാതല്‍. സംഘടിതമായി വിലപേശാന്‍ കെല്‍പ്പുള്ളവര്‍ക്ക് കൂടുതല്‍ എന്നതാണ് ഇന്നത്തെ സ്ഥിതി. പരിമിതവും സമാഹരിക്കാന്‍ ബുദ്ധിമുട്ടായതുമായ പൊതുവിഭവങ്ങളില്‍നിന്ന് സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെയോ വിലപേശലിലൂടെയോ കൂടുതല്‍ ഊറ്റിയെടുത്താല്‍ ബാക്കിയുള്ളവര്‍ക്ക് ലഭിക്കുന്നത് കുറഞ്ഞുപോകും. ‘ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്ഷന്’ എന്ന ആശയത്തിന്‍റെ നൈതികവും ധാര്‍മ്മികവുമായ അടിത്തറ ഇതാണ്.സര്‍ക്കാര്‍ ജോലിയിലെ ശമ്പളത്തെയും പെന്‍ഷനെയും വ്യത്യസ്തമായാണ് ഈ ആശയം വീക്ഷിക്കുന്നത്. ജോലി ചെയ്യുന്നതിന് ശമ്പളം ലഭിക്കുന്നു. പെന്‍ഷന്‍ എന്നത് എല്ലാ വൃദ്ധജനങ്ങള്‍ക്കുമുള്ള സമൂഹത്തിന്‍റെ കരുതലാണ്. അത് ലഭിക്കുന്നതിനുള്ള അര്‍ഹത വൃദ്ധജനങ്ങള്‍ക്കെല്ലാം തുല്യമാണ്. അതേസമയം കൂടുതല്‍ പെന്‍ഷന്‍ ആവശ്യമുള്ളവര്‍ക്ക് അത് നല്കാനുള്ള അവകാശവും സമൂഹത്തിനുണ്ട്.
ഈ നിലപാടുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോഴുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍,പങ്കാളിത്ത പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ എന്നിവ കൂട്ടിക്കലർത്തുക (pooling) ആണ് ആദ്യത്തെ പടി. 2021-22 ലെ പൂര്‍ണ്ണമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ സര്‍വ്വകലാശാലകള്‍, വൈദ്യുതി ബോര്‍ഡ്, സര്‍ക്കാര്‍ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ അടക്കം 6,16,860 പേര്‍ ഉണ്ടെന്നാണ് വിവരാവകാശം വഴി ലഭിച്ച വിവരം. ഇതില്‍ കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി, മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നില്ല. ഇവയില്‍ ചിലതില്‍ പെന്‍ഷന്‍ പരിഷ്കരണം നടക്കാതെയുണ്ട്. മൊത്തം സ്റ്റാറ്റ്യൂട്ടറി പെന്‍ഷന് അര്‍ഹതയുള്ളവര്‍ 6.50 ലക്ഷം എന്ന് കൂട്ടാം. ക്ഷേമ പെന്‍ഷന് അര്‍ഹതയ്ക്ക് വേണ്ടിയുള്ള മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയവര്‍ 44,74,607 എന്നാണ് ഏറ്റവും പുതിയ കണക്ക്. 45 ലക്ഷം എന്ന് കണക്കാക്കാം.
ജനസംഖ്യാ ശാസ്ത്രജ്ഞന്മാരുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 54 ലക്ഷം പേരേയുള്ളു 60 വയസ്സിനുമേല്‍ പ്രായമുള്ളവര്‍. ബയോമെട്രിക് രീതി ഉപയോഗിച്ചാല്‍ ഇത് ഒരുപക്ഷേ 52 ലക്ഷമായി കുറഞ്ഞേക്കാം. പെന്‍ഷന് അര്‍ഹതയുള്ള വൃദ്ധജനങ്ങള്‍ 54 ലക്ഷം എന്ന് തല്‍ക്കാലം ഇരിക്കട്ടെ. ഇനി ഇപ്പോള്‍ നിലവില്‍ പെന്‍ഷനായി എത്ര തുക ചെലവിടുന്നു എന്ന് നോക്കാം. 2024-25 ലെ ബജറ്റ് എസ്റ്റിമേറ്റ് അടിസ്ഥാനമാക്കിയെടുക്കാം.
സര്‍വ്വീസ് പെന്‍ഷന്‍ – 28,609.04 കോടി
സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലവിലുള്ള സ്വതന്ത്രസ്ഥാപനങ്ങളിലെ പെന്‍ഷന്‍- 2,000 കോടി
45 ലക്ഷം പേര്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ – 8,640 കോടി
മൊത്തം – 39,249.04 കോടി
ആദ്യ വര്‍ഷം 54 ലക്ഷം പേര്‍ക്ക് പ്രതിമാസം 7,000 രൂപയുടെ ‘ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്’ നടപ്പിലാക്കാനായി 45,360 കോടി കണ്ടെത്തിയാൽ മതി. അതായത്, കൂടുതലായി കണ്ടെത്തേണ്ടത് 6,111 കോടി. ഈ ആവശ്യത്തിനായി സംസ്ഥാനം പിരിക്കുന്ന നികുതികള്‍ക്കുമേല്‍ സെസ്സുകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. ഇതുവഴി ഈ തുക സംസ്ഥാനത്തിന് കണ്ടെത്താം.
‘ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്‍’ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഒരോ സര്‍വ്വീസ് പെന്‍ഷന്‍കാരനും ഒരു സത്യവാങ്മൂലം സമപ്പിക്കേണ്ടതായിട്ടുണ്ട്. ഇതിന്‍റെ മാതൃക കാണുക. ഇതില്‍ പെന്‍ഷനു പുറമെ വീട്ടുവാടക, ട്രഷറി നിക്ഷേപം, ബാങ്ക് നിക്ഷേപം, മ്യൂച്ചല്‍ ഫണ്ട് ഷെയര്‍മാര്‍ക്കറ്റ് അടക്കം എല്ലാവിധ മുതല്‍മുടക്കുകളില്‍ നിന്നുമുള്ള വരുമാനത്തിന്‍റെ വിശദാംശങ്ങള്‍ നൽകേണ്ടതുണ്ട്. ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്‍റെ ഭാഗമായി എല്ലാ പെന്‍ഷന്‍ കാര്‍ക്കും ആശുപത്രിവാസമടക്കമുള്ള ആരോഗ്യ ചെലവുകള്‍ നികത്തുന്ന സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് സൗജന്യമായി നൽകേണ്ടതുണ്ട്.
അടിസ്ഥാന പെന്‍ഷനായ 7,000 രൂപ രൂപകൊണ്ട് മാന്യമായി ജീവിക്കാന്‍ കഴിയാത്തവര്‍ക്ക് അത് തെളിയിക്കാന്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കാവുന്നതാണ്. ഇതിന്‍റെ നിജസ്ഥിതി ഒരു കമ്മിറ്റി പരിശോധിച്ച് അര്‍ഹതയുള്ളവര്‍ക്ക് ആവശ്യാധിഷ്ഠിതമായി കൂടുതല്‍ പെന്‍ഷന്‍ അനുവദിക്കും.
‘ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്’ നടപ്പാക്കി അടുത്തവര്‍ഷം മുതല്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും നികുതി വരുമാന വളര്‍ച്ചയും ഉണ്ടാകും. അടിസ്ഥാന പെന്‍ഷന്‍ തുക 7,000 രൂപയില്‍നിന്ന് പടിപടിയായി വര്‍ദ്ധിപ്പിക്കാന്‍ കഴിയും.
സാര്‍വ്വത്രിക പെന്‍ഷനിലേയ്ക്കുള്ള മാറ്റത്തിന്‍റെ ഭാഗമായി പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കുകയാണ് അടുത്ത പടി. സംസ്ഥാനത്തിന്‍റെ ആസ്തികളുടെ Monetisation (പണമാക്കല്‍) ആണ് പ്രധാന സ്രോതസ്സ.് 2021-22 ല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ബാധ്യതകള്‍ കഴിഞ്ഞുള്ള അറ്റ ആസ്തി (Net worth)) 28,536.85 കോടി വരും. സംസ്ഥാന സര്‍ക്കാരിന്‍റെ ലാന്‍റ് ബാങ്ക് നല്‍കിയ കണക്കനു സരിച്ച് സംസ്ഥാന സര്‍ക്കാരിന് 75,645.92 ഹെക്ടര്‍ ഭൂമിയുണ്ട്. ഇതിന്‍റെ മൂല്യം 50,000 കോടി എന്ന് കണക്കാക്കാം. കേന്ദ്രസര്‍ക്കാര്‍ ആസ്തികളുടെ പണമാക്കലിന്‍റെ പല മാതൃകകളും മുന്നോട്ടുവച്ചിട്ടുണ്ട്. അവ പ്രയോജനപ്പെടുത്തി തുടക്കത്തില്‍ 25,000 കോടി രൂപയുടെ പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കാൻ കഴിയും.
തൊഴിലെടുക്കുന്ന 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും പ്രതിദിന / പ്രതിമാസ വരുമാനത്തിന്‍റെ കുറഞ്ഞത് 10% നിര്‍ബന്ധമായും പെന്‍ഷന്‍ ഫണ്ടിൽ നിക്ഷേപിച്ച് 60 വയസ്സിലോ 65 വയസ്സിലോ പെന്‍ഷന് അര്‍ഹമാകുന്ന നിയമംപാസ്സാക്കണം. ഈ പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ സംസ്ഥാന തലത്തില്‍ പെന്‍ഷന്‍ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാം. പെന്‍ഷന്‍ ഫണ്ടിൽ നിക്ഷേപിക്കുന്ന തുക അനുസരിച്ച് ഓരോരുത്തരുടെയും പെന്‍ഷന്‍ വ്യത്യസ്തമായിരിക്കും. എങ്കിലും ‘ഉറപ്പായ അടിസ്ഥാന പെന്‍ഷന്‍’ അര്‍ഹതയുള്ളവര്‍ക്ക് എല്ലാം ലഭിക്കും.
എതിര്‍പ്പ് ഉണ്ടാകുന്നുവെങ്കിൽ അതിന്‍റെ കാരണം തെറ്റിദ്ധാരണ മാത്രമാണ്. ഇവ രണ്ടും ജനങ്ങളുടെ ആസ്തിയാണ്. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് ഉണ്ടാക്കിയതാണ്. ആ ആസ്തികള്‍ ജനങ്ങള്‍ക്ക് മാന്യമായി ജീവിച്ചുമരിക്കാന്‍ ആവശ്യമായ പെന്‍ഷന്‍ നല്കാനായി മറ്റൊരു ആസ്തിയാക്കി മാറ്റുക മാത്രമാണ്ഇവിടെ സംഭവിക്കുന്നത്. ഈ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ബോധവല്കരണം നടത്തേണ്ടതായിട്ടുണ്ട്..
ഇന്ത്യയില്‍ ഏറ്റവും വേഗം അസമത്വം വര്‍ദ്ധിക്കുന്ന സംസ്ഥാനമാണ് കേരളം. 2022-23 ല്‍ നടന്ന ഏറ്റവും അവസാനത്തെ ഗാര്‍ഹിക ഉപഭോഗ സര്‍വ്വേ ഇത് നിസ്സംശയം തെളിയിച്ചു. ഇതിന് ഒരു പ്രധാന കാരണം പൊതുവിഭവങ്ങളുടെ സമാഹരണവും പൊതുചെലവുകളിലൂടെ പൊതുവിഭവങ്ങള്‍ സമൂഹത്തില്‍ തിരിച്ചെത്തുന്നതും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ആണ്. ശമ്പളവും പെന്‍ഷനുമായി പൊതുവിഭവങ്ങളുടെ പ്രയോജനം ലഭിക്കുന്നവരെക്കാള്‍ പൊതുവിഭവങ്ങള്‍ ഖജനാവിലെത്തിക്കുന്നത് പാവപ്പെട്ടവരും പുറംപോക്കില്‍ കിടക്കുന്നവരുമാണെന്ന് മുന്‍പ് ചൂണ്ടിക്കാട്ടിയല്ലോ . പുരോഗമനപരമായ പുനര്‍വിതരണ പ്രക്രിയയിലൂടെ അസമത്വം കുറയ്ക്കുകയാണ് ഒരു ജനാധിപത്യ സര്‍ക്കാറിന്‍റെ മുഖ്യമായ കടമ. കേരള സര്‍ക്കാരിന് പക്ഷേ അത് കഴിയുന്നില്ല. ശമ്പളവും സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ എന്ന ‘ശമ്പളവും’ കൊടുത്തുകഴിയുമ്പോള്‍ ഖജനാവ് കാലിയാവുകയാണ്. അതുകൊാണ് വെറും 1302 രൂപ മൂല്യമുള്ള 2021 ല്‍ വര്‍ദ്ധിപ്പിച്ച 1600 രൂപ ക്ഷേമപെന്‍ഷന്‍പോലും കൊടുക്കാനാകാത്തത്. കേരളത്തിലെ മലബാര്‍ മേഖലയും തിരു-കൊച്ചി മേഖലയും തമ്മിലും വിവിധ മത വിഭാഗങ്ങള്‍ തമ്മിലും അസമത്വം വര്‍ദ്ധിച്ചുവരികയാണ്. കൂടുതല്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ ഉള്ള സവര്‍ണ്ണ വിഭാഗങ്ങളിലേയ്ക്ക് എക്കാലവും നിശബ്ദമായി പൊതുവിഭവങ്ങള്‍ ഒഴുകിയെത്താന്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ കാരണമാകുന്നുണ്ട്.
കേരളത്തില്‍ സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ എന്ന ശമ്പളം വാങ്ങുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല. ശമ്പളത്തിനും പെന്‍ഷനുമായി സര്‍ക്കാര്‍ ചെലവിടുന്നതില്‍ 32-33% പോകുന്നത് എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്കാണ്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥത എല്ലാ സമുദായങ്ങള്‍ക്കും ഒരുപോലെയല്ല. മൊത്തം എയ്ഡഡ് സ്കൂളുകളില്‍ 36.36 ശതമാനം ക്രിസ്ത്യന്‍ മാനേജുമെന്‍റുകളുടെ കൈകളിലാണ്. കോളേജുകളുടെ കാര്യത്തില്‍ ഇത് 46.57% ആണ്. ക്രിസ്ത്യന്‍ സമുദായത്തിലേയ്ക്ക് ഒഴുകുന്ന പൊതുവിഭവങ്ങളുടെ ഓഹരി യഥാര്‍ത്ഥത്തില്‍ ഇതിലും കൂടുതലാണ്. കാരണം, ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള സ്കൂളുകള്‍ കൂടുതല്‍ ഡിവിഷനുകള്‍ ഉള്ളവയും കൂടുതല്‍ അദ്ധ്യാപകര്‍ ഉള്ളവയുമാണ്. ഉദാഹരണമായി തിരുവനന്തപുരത്തെ സെന്‍റ് മേരീസ് സ്കൂളില്‍ ഏകദേശം 11,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. കോളേജുകളുടെ കാര്യത്തിലാണെങ്കില്‍ കൂടുതല്‍ കോഴ്സുകള്‍ ഉള്ള എണ്ണംപറഞ്ഞ സ്ഥാപനങ്ങള്‍ അവരുടെ കൈകളിലാണ്. 2011 ലെ സെന്‍സസ് പ്രകാരം മൊത്തം ജനസംഖ്യയില്‍ ക്രിസ്ത്യാനികളുടെ ശതമാനം 18.4% മാത്രം ആണെന്നോര്‍ക്കണം.
നേരേമറിച്ച് കേരള ജനസംഖ്യയില്‍ 26.56% വരുന്ന മുസ്ലിങ്ങൾക്ക് സ്കൂളുകളുടെ കാര്യത്തില്‍ 19.38% ഉം കോളേജുകളുടെ കാര്യത്തില്‍ 18.36% ഉം മാത്രമേ ഓഹരിയുള്ളു. ജനസംഖ്യയില്‍ 56.4% വരുന്ന ഹിന്ദുക്കള്‍ക്ക് സ്കൂളുകളുടെ 41.41% ഉം കോളേജുകളുടെ 30.88%ഉം മാത്രമേ ഓഹരിയുള്ളു.
സമുദായങ്ങള്‍ തമ്മിലുള്ള അസമത്വത്തെക്കാള്‍ വളരെ കൂടുതലാണ് കേരളത്തിന്‍റെ മലബാര്‍ മേഖലയും തിരു-കൊച്ചി മേഖലയും തമ്മിലുള്ള അസമത്വം. മലബാര്‍ മേഖലയില്‍ മുസ്ലീങ്ങളും അവര്‍ണ്ണ ജാതി ഹിന്ദുക്കളും കുടിയേറ്റ ക്രിസ്ത്യാനികളുമാണ് താരതമ്യേന കൂടുതല്‍. പക്ഷേ മലബാറില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിരു-കൊച്ചിയെ അപേക്ഷിച്ച് കുറവാണ്.മൊത്തം എയ്ഡഡ് സ്കൂളുകളുടെ 49.08% മലബാറില്‍ ആണെങ്കില്‍ കോളേജുകളുടെ കാര്യം വരുമ്പോള്‍ ഇത് 30.39% മാത്രമാണ്. മലബാറിന്‍റെ പൊതുപിന്നോക്കാവസ്ഥയും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയുംമൂലം മലബാറിലേയ്ക്ക് ശമ്പളത്തിന്‍റെയും പെന്‍ഷന്‍റെയും രൂപത്തില്‍ ഒഴുകുന്ന പൊതുവിഭവങ്ങള്‍ ജനസംഖ്യാനു പാതികമല്ലാത്തവിധം കുറവാണ്.
2006-07 മുതല്‍ 2015-16 വരെയുള്ള പത്തുവര്‍ഷക്കാലം എടുത്തപ്പോള്‍ മൊത്തം വിതരണം ചെയ്യപ്പെട്ട ശമ്പളത്തിന്‍റെയും പെന്‍ഷന്‍റെയും 74.78% ശതമാനം കേരളത്തിന്‍റെ മൊത്തം ജനസംഖ്യയുടെ 56% മാത്രം വരുന്ന തിരു-കൊച്ചി മേഖലയിലേയ്ക്കാണ് ഒഴുകിയത്. 44% ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ മേഖലയിലേക്ക് ഒഴുകിയത് 25.22% മാത്രം.
സാമുദായികവും പ്രാദേശികവുമായ അസമത്വം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്‍.
അതേ. പക്ഷേ എയ്ഡഡ് സ്ഥാപനങ്ങളിലെ ഒരു ചെറിയ ന്യൂനപക്ഷത്തിലേയ്ക്കാണ് വിഭവങ്ങള്‍ ഇങ്ങനെ കുത്തിയൊഴുകുന്നത്. ഇത് ആരും അറിയാതെ നിശബ്ദമായി ഈ സമുദായങ്ങളിലെ ഒരു ന്യൂനപക്ഷം തടിച്ചു കൊഴുക്കുന്നതിന് കാരണമാവുകയാണ്. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്തോറും ഇത് കൂടിക്കൂടി വരും. ഇതിനു തടയിടേണ്ടത് മുഴുവൻ സമൂഹത്തിന്‍റെയും ആവശ്യമാണ്.
അനീതിപരവും അധാര്‍മ്മികവും ധനശാസ്ത്രയുക്തിയില്ലാത്തതുമായ ഏതൊരു വ്യവസ്ഥയും തള്ളിക്കളഞ്ഞുകൊണ്ടേ സമൂഹത്തിന് മുന്നോട്ടു പോകാ നാവൂ. ഭൂപരിഷ്കരണംമൂലം എത്രയോ ജന്മിമാര്‍ സാധാരണക്കാരായി മാറി. കേരളത്തിലെ ജാതിവ്യവസ്ഥ എത്രയോ ക്രൂരമായിരുന്നു. എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് എത്രമാത്രം സമരം ചെയ്യേിവന്നു?
സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ കുറയുന്നത് വലിയ എതിര്‍പ്പു ക്ഷണിച്ചു വരുത്തും. പക്ഷേ ബഹുഭൂരിപക്ഷം പെന്‍ഷന്‍കാര്‍ക്കും പെന്‍ഷനു പുറമെ പല വരുമാന മാര്‍ഗ്ഗങ്ങളും ഉണ്ട്. അവയൊക്കെ അവരുടെ കുടുംബസ്വത്തില്‍നിന്ന് ഉണ്ടായതല്ല. പെന്ഷനുവേണ്ടി മാറ്റിവെക്കേണ്ടിയിരുന്ന തുക മുതല്‍മുടക്കി സമ്പാദിച്ചതാണ്. അത് സമൂഹത്തിന്‍റെ നികുതിപ്പണം ആണ്. സത്യത്തില്‍ അവര്‍ ഒരു സഹതാപവും അര്‍ഹിക്കുന്നില്ല. സാധാരണ ജനങ്ങള്‍ അവരുടെ വായടപ്പിക്കുന്ന ശക്തമായ വാദങ്ങള്‍ ഉയര്‍ത്തിയാല്‍ എതിര്‍പ്പൊക്കെ അടങ്ങും.
അതിലെ ന്യായാന്യായങ്ങളിലേയ്ക്ക് പോകാതിരിക്കുന്നതാണ് നല്ലത്. കേന്ദ്രത്തില്‍നിന്ന് പറഞ്ഞു വാങ്ങേത് സര്‍ക്കാരാണ്. കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് കേരളം സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണല്ലോ.
എത്ര കേന്ദ്രം തന്നാലും നികുതി പിരിച്ചാലും കടമെടുത്താലും അതൊക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമേ പോകൂ. കാരണം, എത്ര കിട്ടിയാലും അതൊക്കെ അവരിലേയ്ക്ക് ഒഴുകിയെത്തുന്ന ‘ഏറ്റുപോയ ചെലവുകള്’ എന്ന വ്യവസ്ഥ ഉണ്ടാക്കിവച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നിലവില്‍ 75,000 കോടി കുടിശ്ശിക ആയുണ്ട് എന്ന് പറയപ്പെടുന്നു. അതുപോരാഞ്ഞിട്ട് ശമ്പള-പെന്‍ഷന്‍ പരിഷ്കരണത്തിനായി അവര്‍ സമ്മര്‍ദ്ദം ചെലുത്തുകയുമാണ്. പെന്‍ഷന്‍ വ്യവസ്ഥയുടെ സമൂല പരിഷ്ക്കരണം നടത്തു ന്നില്ലെങ്കില്‍ ഒരുകാലത്തും സാധാരണ ജനങ്ങള്‍ക്ക് നീതി ലഭിക്കുകയില്ല.
OIOP പ്രസ്ഥാനം 2019 ല്‍ ആണല്ലോ നിലവില്‍ വന്നത്. ഞാന്‍ ‘പെന്‍ഷന്‍: വേണ്ടത് പൊളിച്ചെഴുത്ത്, ‘ സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതിക്ക് ഒരു ചട്ടക്കൂട്’ എന്നീ ലേഖനങ്ങള്‍ എഴുതിയത് 2012 ല്‍ ആണ്. OIOP പ്രസ്ഥാനക്കാര്‍ 2019 ല്‍ ആവശ്യപ്പെട്ട 10,000 രൂപ പെന്‍ഷന്‍ എന്ന ആശയത്തില്‍ ഇന്നും തുടരുകയാണ്. സത്യത്തില്‍ ഓരോ വര്‍ഷവും പണപ്പെരുപ്പം മൂലം 5% കണ്ട് മൂല്യശോഷണം ഉണ്ടാകുന്നു എന്ന് സങ്കല്‍പിച്ചാല്‍ ഇന്നതിന് 7351 രൂപയുടെ മൂല്യമേയുള്ളൂ എന്നിട്ടും ഇപ്പോഴും അവർ ആവശ്യപ്പെടുന്നത് 10,000 രൂപയാണ്. OIOP പ്രസ്ഥാനത്തിന് താത്വിക അടിത്തറയില്ല എന്നതിന്‍റെ തെളിവാണിത്.
ശക്തമായ താത്വിക അടിത്തറയില്ലാതെ ഒരു പ്രസ്ഥാനവും വിജയിക്കുകയില്ല. OIOP കാര്‍ക്ക് 10,000 രൂപയെങ്കിലും പെന്‍ഷന്‍ എല്ലാ വൃദ്ധജനങ്ങള്‍ക്കും ലഭിക്കണം എന്നേയുള്ളു. അതെങ്ങനെ നേടിയെടുക്കും എന്നതിനെക്കുറിച്ച് അവര്‍ക്ക് കൃത്യമായ ഒരു വഴിച്ചിത്രം (Road Map) ഇല്ല. ‘പെന്‍ഷന്‍കാര്‍ക്ക് കിട്ടുന്നത് കിട്ടിക്കോട്ടെ, നമുക്കുകൂടി വേണം എന്ന് പറഞ്ഞാല്‍പോരെ’ എന്നു ചിന്തിക്കുന്ന നിഷ്കളങ്കന്മാര്‍ OIOP യില്‍ ഒരുപാടുണ്ട്. ധനകാര്യത്തെക്കുറിച്ച് ആഴത്തില്‍ അറിവില്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പെന്‍ഷന്‍ വ്യവസ്ഥയുടെ സമൂലമായ അഴിച്ചുപണിയിലൂടെ മാത്രമേ സാധാരണക്കാരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാനൊക്കൂ എന്നകാര്യം OIOP ക്കാര്‍ തിരിച്ചറിയുന്നില്ല. ഇത് വൃദ്ധജനങ്ങളുടെ മാത്രം പ്രശ്നമായാണ് അവര്‍ കാണുന്നത്. സത്യത്തില്‍ ഇത് സമ്പദ് വ്യവസ്ഥയുടെ നിലനില്പിന്‍റെ പ്രശ്നമാണ്. ഭാവിതലമുറകളുടെ പ്രശ്നമാണ്. ചെറുപ്പക്കാരെ വ്യാപകമായി ഇതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ OIOP ക്കാര്‍ക്ക് കഴിയുന്നില്ല. ഈ പരിമിതികള്‍ ഉള്ളപ്പോഴും ഒരുപാട് വൃദ്ധജനങ്ങളെ ആവേശം കൊള്ളിക്കാന്‍ OIOP ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം നിഷേധിക്കുന്നില്ല.
എങ്കിലും ഞാന്‍ OIOP പ്രസ്ഥാനത്തെ സാദ്ധ്യമായ എല്ലാ രീതിയിലും സഹായിച്ചുവരികയാണ്. അവരുടെ പല യോഗങ്ങളിലും ക്ലാസ്സ് എടുക്കുകയും അവർക്കുവേണ്ടി രണ്ടുതവണ ലഘുലേഖകള്‍ തയ്യാറാക്കുകയും ചെയ്തു. അവര്‍ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ്ണയില്‍ മുഖ്യപ്രഭാഷകന്‍ ആയിരുന്നു. അതിനുശേഷം കാസര്‍ഗോഡുനിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിച്ച വാഹനപ്രചരണ ജാഥയില്‍ മുഴുവന്‍ സമയവും പങ്കെടുത്ത് പലയിടത്തും സംസാരിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. ഈ അടുത്ത കാലത്ത് നടന്ന MLA ഹോസ്റ്റല്‍ ധര്‍ണ്ണയുടെ മുഖ്യപ്രഭാഷകന്‍ ഞാനായിരുന്നു. അതുപോലെ അവരുടെ ഏറ്റവും അവസാനം നടന്ന രാജ്ഭവന്‍ മാര്‍ച്ച് ഉത്ഘാടനം ചെയ്തതും ഞാനായിരുന്നു.
‘ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്‍ പ്രസ്ഥാനം’ തുടങ്ങാനുള്ള പ്രധാന കാരണം OIOP യില്‍നിന്ന് മുന്നോട്ടുപോകണം എന്ന ആഗ്രഹമാണ്. നിലവിലെ സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷനിലേക്ക് മാറണം എന്ന് വെട്ടിതുറന്നു പറയാന്‍ OIOP കാര്‍ക്ക് കഴിയുന്നില്ല. സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍കാരോട് അസൂയ മൂത്ത കുറേ വൃദ്ധന്‍മാരുടെ പ്രസ്ഥാനമായാണ് പൊതുസമൂഹം OIOP യെ കാണുന്നത്. ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്ഷന് എന്ന എന്‍റെ ആശയം കേരളത്തെയും ഇന്ത്യയെയും മാറ്റിമറിക്കാന്‍പോന്നതാണ്. വൃദ്ധജനങ്ങളോടൊപ്പം ചെറുപ്പക്കാരെയും പെന്‍ഷന്‍ വ്യവസ്ഥയുടെ സമൂല പരിഷ്കരണത്തെക്കുറിച്ച് ബോധവത്കരികരിക്കേണ്ടതുണ്ട്. ശക്തമായ താത്വിക അടിത്തറയുള്ള സങ്കല്പമാണ് ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്‍.
ഭൂപരിഷ്ക്കരണത്തിന്ശേഷം കേരളം ദര്‍ശിക്കാന്‍പോകുന്ന സാമൂഹിക വിപ്ലവമായിരിക്കും ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷനും സാര്‍വ്വത്രികപെന്‍ഷനും. നമ്മുടെ സമൂഹത്തില്‍ അദ്ധ്വാനിക്കാനും മിച്ചം പിടിക്കാനുമുള്ള പ്രചോദനം പൊതുവെ കുറവാണ്. പ്രത്യേകിച്ചും ദരിദ്രരായ ആളുകളുടെ ഇടയില്‍. പാവപ്പെട്ടവര്‍ക്ക് സമ്പാദ്യം ഇല്ല എന്നുമാത്രമല്ല ബഹുഭൂരിപക്ഷവും കടക്കെണിയിലാണെന്നാണ് കൊച്ചിയിലെ CSES എന്ന സന്നദ്ധസംഘടന നടത്തിയ പഠനത്തിലും NABARD നടത്തിയ പഠനത്തിലും കണ്ടത് ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്’ സാധാരണക്കാരായ വൃദ്ധജനങ്ങള്‍ക്ക് ലഭിക്കുന്നു എന്ന് വരുന്നത് യുവജനങ്ങള്‍ക്ക് അദ്ധ്വാനിക്കാനും മിച്ചം പിടിക്കാനും ഒരു പ്രചോദനമായി മാറും. 60 അല്ലെങ്കില്‍ 65 വയ സ്സിനുശേഷം പെന്‍ഷന് അര്‍ഹമാകുന്ന വിധം കൂലിയില്‍നിന്ന് / ശമ്പളത്തില്‍നിന്ന് പിടിച്ചുമാറ്റി സംസ്ഥാനത്തിന്‍റെ പെന്‍ഷന്‍ ഫണ്ടിൽ നിക്ഷേപിക്കപ്പെടുന്നു എന്നു വരുന്നതോടെ അദ്ധ്വാനത്തോടുള്ള മനോഭാവംതന്നെ മാറും.കുറഞ്ഞ ഒരു തുകയെങ്കിലും പെന്‍ഷന്‍ ഫണ്ടിൽ അടച്ചുകൊണ്ടിരുന്നെങ്കിൽ മാത്രമേ ‘ഉറപ്പായ അടിസ്ഥാന പെന്‍ഷന്’ ലഭിക്കൂ എന്നുവരുന്നതോടെ അദ്ധ്വാനിക്കാനും സ്വന്തം ജീവിതത്തിന്‍റെ ഉടമസ്ഥത ഏറ്റെടുക്കാനും എല്ലാ വ്യക്തികളുംപ്രചോദിതരാവും. ഇത് കുടുംബങ്ങളിലെ സാമ്പത്തിക അന്തരീക്ഷത്തില്‍ വലിയ മാറ്റം ഉാക്കും. കുടുംബങ്ങളിലെ കലഹങ്ങള്‍ കുറയും. കിട്ടുന്നിടത്തുനിന്നൊക്കെ കടമെടുത്ത് കടക്കെണിയിലാകുന്നതും അതുമൂലമുള്ള അക്രമപ്രവര്‍ത്തനങ്ങളുമാണ്.
ഇന്ന് പാവപ്പെട്ട കുടുംബങ്ങളിലെ മുഖ്യ പ്രശ്നം. ഇത് പരിഹരിക്ക പ്പെടുന്നതോടെ കൂടുതല്‍ സാമ്പത്തിക അച്ചടക്കത്തിലേയ്ക്ക് സമൂഹമാകെ മാറും. ഇന്ന് സാധാരണക്കാരുടെ വീടുകളില്‍ വൃദ്ധജനങ്ങള്‍ ബാദ്ധ്യതയാണ്. അവരെ തെരുവില്‍ തള്ളുന്ന എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. څആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്‍چ നടപ്പില്‍ വരുന്നതോടെ നിലവിലെ 1,600 രൂപയില്‍നിന്നും 7,000 രൂപയായി പെന്‍ഷന്‍ വര്‍ദ്ധിക്കും. അതോടെ വൃദ്ധജനങ്ങള്‍ വീടുകളില്‍ ബാദ്ധ്യത എന്നതിനേക്കാള്‍ ആസ്തിയായി മാറും.
രാഷ്ട്രീയത്തില്‍ ഇത് ഉണ്ടാക്കാൻ പോകുന്ന മാറ്റമാണ് മറ്റൊന്ന്. കേരളത്തില്‍ ഇത്രമാത്രം രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്ളതിന്‍റെ കാരണം എല്ലാം സര്‍ക്കാര്‍ കേന്ദ്രീകൃതമാണ് എന്നതാണ്. സ്വന്തം ജീവിതത്തിന്‍റെ ഉടമസ്ഥത ഏറ്റെടുക്കുന്നതിനുപകരം എല്ലാ കാര്യത്തിനും സര്‍ക്കാരിനെ ആശ്രയി ക്കുന്ന സംസ്കാരത്തില്‍ കാര്യമായ മാറ്റം കൊണ്ടുവരാൻ പെന്‍ഷന്‍ വ്യവസ്ഥ യുടെ പരിഷ്കരണത്തിന് കഴിയും. അതോടെ രാഷ്ട്രീയം ഒരു ആകര്‍ഷകമായ തൊഴില്‍ അല്ലാതാകും.
കേരള സമ്പദ്വ്യവസ്ഥയുടെ ഇന്നത്തെ മുരടിപ്പ് മാറി സാമ്പത്തിക വളര്‍ച്ച യുടേയും നികുതി വരുമാന വളര്‍ച്ചയുടേയും ചാക്രികതതന്നെ രൂപപ്പെടും. ചുരുക്കിപ്പറഞ്ഞാല്‍ കേരളം ഇന്ന് നേരിട്ടുകൊിരിക്കുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാനുള്ള ഒറ്റമൂലിയാണ് പെന്‍ഷന്‍ വ്യവസ്ഥയുടെ സമൂലമായ പരിഷ്കരണം.
ഇതിന് പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമത്, പെന്‍ഷന്‍ എന്താണ്, അത് എങ്ങനെയാണ് നല്കപ്പെടേണ്ടത് എന്നതിനെ സംബന്ധിച്ച് വിദ്യാസമ്പന്നര്‍ക്കു പോലും വ്യക്തതയില്ല. പെന്‍ഷന്‍ പറ്റിچ എന്നാണല്ലോ പൊതുവെ പറയുക. അതാ യത് ജോലിയുടെ ഭാഗമാണ് പെന്‍ഷന്‍; ജോലിയില്‍നിന്നും പിരിഞ്ഞാല്‍ പെന്‍ഷന്‍ കിട്ടും എന്നതാണ് പൊതുവെയുള്ള ധാരണ. ജോലി കൊടുത്ത സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ് പെന്‍ഷന്‍ കൊടുക്കുക എന്നുപോലും ധരിച്ചു വശായിട്ടുള്ളവര്‍ ഉണ്ട് . കുറേക്കൂടി ധാരണയുള്ളവര്‍ തെറ്റിദ്ധരിച്ചിട്ടുള്ളത് ശമ്പള ത്തില്‍നിന്ന് മാറ്റിവച്ചാണ് പെന്‍ഷന്‍ നല്കപ്പെടുന്നത് എന്നാണ്.
രണ്ടാമത്, നമ്മുടെ ബുദ്ധിജീവികളിലും സാമ്പത്തിക-സാമൂഹിക ശാസ്ത്ര ജ്ഞന്‍മാരിലും ബഹുഭൂരിപക്ഷവും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍കാരാണ്. അവരുടെ നീതിബോധം മറ്റുള്ളവരുടെ കാര്യത്തിലേയുള്ളൂ; സ്വന്തം കാര്യം വരുമ്പോള്‍ ഇല്ല. നമ്മുടെ സമൂഹത്തിന്‍റെ കാപട്യമാണ് ഇത് വ്യക്തമാക്കുന്നത്. ഇവരില്‍തന്നെ വ്യത്യസ്ഥരായി രണ്ടുപേരെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. ബുദ്ധിജീവികളില്‍ പ്രൊഫസര്‍ എം.എന്‍ കാരശ്ശേരി സര്‍ക്കാര്‍ ജോലിയില്‍നിന്ന് പിരിഞ്ഞ ഒരാള്‍ക്ക് ഒരു ദിവസം ജീവിക്കാന്‍ 1000 രൂപ മതി എന്ന് പറഞ്ഞതായി അറിയാം. ആദ്യകാലത്ത് OIOP പ്രസ്ഥാനത്തെ പിന്‍തുണച്ച അദ്ദേഹത്തെ പിന്നീട് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍കാരായ സുഹൃത്തുക്കള്‍ നിശബ്ദനാക്കി എന്ന് തോന്നുന്നു. സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരില്‍ പ്രൊഫസര്‍ എം.എ ഉമ്മന്‍ ഒഴിച്ച് ആരും പരസ്യമായി ഈ ആശയത്തെ പിന്‍തുണച്ചിട്ടില്ല. എന്‍റെ വന്ദ്യ ഗുരുഭൂതന്‍കൂടിയായ ഉമ്മന്‍സാര്‍ അന്താരാഷ്ട്ര പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആണ്. നിര്‍ഭാഗ്യവശാല്‍ ഈ രണ്ടുപേരുടെയും അഭിപ്രായം സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍കാരുടെ സമൂഹത്തെ ഒട്ടുംതന്നെ സ്വാധീനിച്ചിട്ടില്ല.
സത്യത്തില്‍ ഇത് വര്‍ഗ്ഗസമരത്തിന്‍റെ ഭാഗം തന്നെയാണ് ചൂഷിതര്‍ സാധാരണ ജനങ്ങളും ചൂഷകര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരും എന്ന വ്യത്യാസമേയുള്ളു. തങ്ങളുടെ കൂട്ടായ വിലപേശലിലൂടെ സര്‍ക്കാര്‍ എന്ന കുത്തക മുതലാളിയില്‍നിന്നും പരമാവധി മിച്ചമൂല്യം നേടിയെടുക്കുകയാണ് എന്നാണ് ഇവരുടെ വ്യാജനിര്‍മ്മിതി. സത്യമെന്താണ്? സര്‍ക്കാര്‍ എന്നത് സാധാരണ ജനങ്ങളില്‍നിന്നും നികുതിയായും നികുതിയിതരമായും സമാഹരിക്കുന്ന ചില്ലിക്കാശുകൊണ്ട് ഓരോ ദിവസവും തള്ളിനീക്കുന്ന ഒരു പാവം ക്രൂരന്‍ മാത്രമാ ണ്. മദ്യത്തില്‍നിന്നും ഭാഗ്യക്കുറിയില്‍നിന്നുമാണ് തനത് വരുമാനത്തിന്‍റെ 36% നുമേല്‍ സമാഹരിക്കുന്നത്. പക്ഷേ രണ്ടു കാരണങ്ങൾക്കൊണ്ട് സര്‍വ്വീസ് സംഘടന കളുടെ തടവറയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഒന്നാമത,് സര്‍വ്വീസ് സംഘടനകള്‍ ഉറച്ച വോട്ട് ബാങ്ക് ആണ്. രണ്ടാമത്, രാഷ്ട്രീയ പാര്‍ട്ടികളുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സ് സര്‍വ്വീസ് സംഘടനകളാണ്. ഓരോ ശമ്പള പരിഷ്കരണ ത്തിനുശേഷവും ലക്ഷങ്ങളാണ് സര്‍വ്വീസ് സംഘടനകള്‍ തങ്ങളുടെ രാഷ്ട്രീയ യജമാനന്‍മാരായ പാര്‍ട്ടികള്‍ക്ക് സംഭാവനയായി കൊടുക്കുന്നത്. അതിനുപുറമേ ഇടയ്ക്കിടെ സര്‍വ്വീസ് സംഘടനകള്‍ അംഗത്വ ഫീസായും സംഭാവനയായും അംഗങ്ങളില്‍നിന്നും പിരിക്കുന്ന തുകയുടെ നല്ലൊരുഭാഗം രാഷ്ട്രീയ പാര്‍ട്ടികളുടെ ഖജനാവില്‍ എത്തും. അതുകൊണ്ട് സര്‍വ്വീസ് സംഘടനകളെ പിണക്കുന്ന ഒരു നിലപാടും രാഷ്ട്രീയ പാര്‍ട്ടികള്‍ എടുക്കുകയില്ല.
ആസാപെപ്രയുടെ ലക്ഷ്യം നേടുക എന്നത് വളരെ ശ്രമകരമായകാര്യമാണ്. ഇതിന് എത്രകാലം എടുക്കുമെന്ന് പറയാനാവില്ല. ഏറിയാല്‍ അഞ്ച് അല്ലെങ്കില്‍ ഏഴ് വര്‍ഷത്തേയ്ക്ക് ഉദ്ദേശിക്കപ്പെട്ട ഒരു വ്യവസ്ഥ 30 ഉം ചിലപ്പോള്‍ 40 വര്‍ഷം തങ്ങളെ ചൂഷണം ചെയ്യുന്ന നിയമപരമായ കൊള്ളയായി മാറി എന്ന് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതുണ്ട്. കുറച്ചുപേര്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുത്തു എന്നതിന്‍റെ പേരില്‍ ഈ വിധം ശിക്ഷിക്കപ്പെടേണ്ടതില്ല എന്ന തിരിച്ചറിവ് അവരില്‍ ഉണ്ടാക്കണം.
ഒരുപാട് തടസ്സങ്ങളുണ്ട്. ഒന്നാമത് സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ വളരെ സംഘടിതരാണ്. നേരേമറിച്ച് സാധാരണ ജനങ്ങള്‍ അസംഘടിതരാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ധനമിഥ്യ (Fiscal illusion)) എന്നറിയപ്പെടുന്ന മാനസികാവസ്ഥയില്‍ ആണവര്‍. തങ്ങളുടെ പോക്കറ്റില്‍നിന്ന് നികുതി- നികുതിയിതര മാര്‍ഗ്ഗങ്ങളിലൂടെ സര്‍ക്കാര്‍ പിടുങ്ങുന്നതിനെക്കുറിച്ച് അവര്‍ ബോധവാന്മാരല്ല. സര്‍ക്കാര്‍ എന്ന പൊന്നുതമ്പുരാന്‍ തങ്ങള്‍ക്ക് എല്ലാം ഏറെക്കുറെ സൗജന്യമായി ചെയ്തുതരികയാണ് എന്ന വിശ്വാസത്തില്‍ ഉഴലുന്നവരാണ് അവര്‍.
തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് അവരെ ബോധ്യപ്പെടുത്തണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍നിന്ന് പിടിച്ചുമാറ്റിവച്ചതാണ് അവര്‍ക്ക് പെന്‍ഷനായി ലഭിക്കുന്നതെന്ന് അവരിലെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍പോലും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഈ വ്യവസ്ഥിതി നീതിയില്‍ അധിഷ്ഠിതമല്ലെന്നും അധാര്‍മ്മികമാണെന്നും ധനശാസ്ത്രയുക്തിയില്ലാത്തതാണെന്നും അവരെ എങ്ങനെ ബോധ്യപ്പെടുത്തും?
ഇതിന് സംസ്ഥാന വ്യാപകമായ ബോധവല്‍ക്കരണമാണ് ‘ആസാപെപ്ര’ ഉദ്ദേശിക്കുന്നത്. കേരളസര്‍ക്കാരിന്‍റെ രൂക്ഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പും ഇതിനുള്ള നല്ല അവസരമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ ഒരു പ്രധാന ചര്‍ച്ചാവിഷയമാക്കി മാറ്റാനാണ്. ആസാപെപ്രچ ശ്രമിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയുള്ള വോട്ടിങ്ങ് ഇതിന്‍റെ ഭാഗമാണ്. ചെറുപ്പക്കാരെ കൂടുതലായി ഈ പ്രസ്ഥാനത്തിലേയ്ക്ക് കൊണ്ടുവരേണ്ടതുണ്ട്. ഇത് കുറച്ചു വൃദ്ധജനങ്ങള്‍ക്ക് വേണ്ടിയല്ല ; ചെറുപ്പക്കാര്‍ക്കും കേരളത്തിന്‍റെ ഭാവിതലമുറകള്‍ക്കും വേണ്ടിയുള്ള പ്രസ്ഥാനമാണ് എന്ന സന്ദേശം സമൂഹത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം.
ആശയപ്രചാരകരായി ആര്‍ക്കും ഈ പ്രസ്ഥാനത്തിന്‍റെ ഭാഗമാകാം. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരമുണ്ട്. ഈ വെബ്സൈറ്റ് അതിനുള്ള അവസരങ്ങള്‍ ഒരുക്കുന്നുണ്ട്.
Porttitor integer bibendum odio pulvinar rutrum magnis viverra orci tincidunt efficitur. Aptent pharetra est nunc mattis donec per mi porttitor.
BE3 ബ്ലൂബെൽസ്
അപാര്‍ട്ട്മെന്റ്, ഇടഗ്രാമം ജംഗ്ഷന്, , കരുമം പി.ഒ, തിരുവനന്തപുരം – 695 002
info@aasaapepra.in ; joseban59@gmail.com
9447924874, 0471 -3563969