Urgent Call?

+91 9447924874

Email Us

info@aasaapepra.in

ആശയാവിഷ്കാരകന്‍

ആശയാവിഷ്കാരകന്‍

ഡോ. ജോസ് സെബാസ്റ്റ്യന്‍ കോട്ടയം ജില്ലയില്‍നിന്നും കുടിയേറിയ കര്‍ഷക കുടുംബത്തില്‍ ജനിച്ചു.ചങ്ങനാശ്ശേരിയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. പ്രൊഫസര്‍ എം.എ ഉമ്മന്‍റെ മേല്‍നോട്ടത്തില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. അഹമ്മദാബാദിലെ ഓണ്‍ട്രപ്പണ്ണര്‍ഷിപ്പ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടര്‍ന്ന് 25 വര്‍ഷം തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ ടാക്സേഷന്‍ സ്റ്റഡീസ്, ഗുലാത്തി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍റ് ടാക്സേഷന്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനും ഗവേഷകനുമായി പ്രവര്‍ത്തിച്ചു. 2019 ല്‍ പിരിഞ്ഞു. കേരള ധനകാര്യത്തിന്‍റെ വിവിധ മാനങ്ങളെക്കുറിച്ച് പഠിച്ച് മൗലികമായ കത്തെലുകള്‍ നടത്തി അത് അന്തര്‍ദേശീയ ഗവേഷണ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. ഇംഗ്ലീഷിലും മലയാളത്തിലും നാല് പുസ്തകങ്ങള്‍ വീതം രചിക്കുകയും ഒരു പുസ്തകം പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേരള സമ്പദ്വ്യവസ്ഥയും ധനകാര്യവും സംബന്ധിച്ച് പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍ എഴുതുകയും ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തുവരുന്നു. ‘കേരള ധനകാര്യം : ജനപക്ഷത്തുനിന്ന് ഒരു പുനര്‍വായനچ, ‘സമൂഹം സമ്പദ് വ്യവസ്ഥ  ധനകാര്യം: തെകഞ്ഞെടുത്ത ലേഖനങ്ങൾ’ എന്നിവയാണ് അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. 

ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്‍ എന്ന ആശയത്തിന്‍റെ വികാസഘട്ടങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

Need Help?