Urgent Call?

+91 9447924874

Email Us

info@aasaapepra.in

ആസാപെപ്രെയില്‍ അണിചേരാം

ആശയ പ്രചാരണം

ആശയപ്രചാരകന്‍/പ്രചാരക ആകുന്നതിന് പ്രത്യേക അപേക്ഷ നല്കേതില്ല. എങ്കിലും പേരും ഫോണ്‍ നമ്പറും ആശയാവിഷ്കാരകന്‍റെ 9447924874 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് അയയ്ക്കുകയോ info@aasaapepra.in എന്ന ഇ-മെയിലിലേയ്ക്ക് അയയ്ക്കുകയോ ചെയ്താല്‍ നല്ലത്. താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങളാണ് ആശയ പ്രചാരകരില്‍നിന്നും പ്രതീക്ഷിക്കുന്നത്.

  •  
  • ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്‍ എന്ന ആശയം ഹൃദിസ്ഥമാക്കുക. അതിനായി ഹോം ല്‍ ക്ലിക്ക് ചെയ്ത് 40 ചോദ്യങ്ങളും ഉത്തരങ്ങളും പല ആവര്‍ത്തി വായിച്ച് മനസ്സിലാക്കുക.
  • കേരള ധനകാര്യ പ്രതിസന്ധിയെക്കുറിച്ച് നല്ല ധാരണ വളർത്തിയെടുക്കുക. ഈ വെബ്സൈറ്റിൽ ഉള്ള ആശയാവിഷ്കാരകന്റെ ഫേസ്ബുക് പോസ്റ്റുകൾ, റീലുകൾ,ലേഖനങ്ങൾ,വീഡിയോകൾ, ഇന്റർവ്യൂകൾ എന്നിവ വായിക്കുകയും കാണുകയും ചെയ്യുക 
  • ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്‍ എന്ന ആശയം കഴിയുന്നിടത്തോളം ആളുകളുമായി പങ്കുവയ്ക്കുക. അവരെ അവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഈ ആശയത്തിന് വോട്ട് ചെയ്യിപ്പിക്കുക.
  • വെബ്സൈറ്റ് പരിചയപ്പെടുത്തുക. 40 ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ PDF കഴിയുന്നിടത്തോളം ആളുകള്‍ക്ക് അയച്ചുകൊടുക്കുക.
  • ആശയാവിഷ്കാരകന്‍റെ വീഡിയോകള്‍, ഫേസ്ബുക്ക്, റീലുകള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍, എന്നിവ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലുംസുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്യുക.
  • ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്‍ പ്രസ്ഥാനം എന്ന വാട്ട്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യുക.
  • സ്വന്തമായി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി കൂടുതല്‍ ആളുകളെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയും അവരുമായി ഈ ആശയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുക.
  • ആശയാവിഷ്കാരകന്‍  സംഘടിപ്പിക്കുന്ന  ഗൂഗിള്‍ മീറ്റുകളില്‍ സുഹൃത്തുക്കളെയും ബന്ധുജനങ്ങളെയും പങ്കെടുപ്പിക്കുകയും ചെയ്യുക  
  • പ്രാദേശികമായി ചര്‍ച്ചാവേദി ഒരുക്കി ഈ ആശയം ചര്‍ച്ച ചെയ്യുക. ആശയാവിഷ്കാരകനെ ഈ ചർച്ചകളിലേക്ക്
  • ക്ഷണിക്കാവുന്നതാണ്.
  • സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍കാരുമായി സംവാദത്തില്‍ ഏര്‍പ്പെട്ട് അവര്‍ അനീതിപരമായ ഒരു വ്യവസ്ഥയുടെ ഗുണഭോക്താക്കളാണെന്ന്   ബോദ്ധ്യപ്പെടുത്തുക.
  • ആശയാവിഷ്കാരകന്‍ മുന്നോട്ടുവയ്ക്കുന്ന ചുവരെഴുത്തുകള്‍, പോസ്റ്ററിംഗ്എന്നിവ പ്രാദേശികതലത്തില്‍ നടപ്പിലാക്കുക.
  • ആസാപെപ്രയ്ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ കഴിയുന്ന വ്യക്തികളെ ബന്ധപ്പെട്ട് അതിന് പ്രേരിപ്പിക്കുക.

ഇന്‍റേണ്‍ഷിപ്പ്

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നുമാസം ദൈര്‍ഘ്യമുള്ള പാര്‍ട്ട്ടൈം ഇന്‍റേണ്‍ഷിപ്പ് അവസരം ആസാപെപ്രെ ഒരുക്കുന്നു. * ഇന്റെണുകൾക്ക്‌ പ്രതിമാസം 1000 രൂപ സ്റ്റൈഫെന്റ് ഉണ്ടായിരിക്കുന്നതാണ്.  സ്റ്റൈഫെന്റ് സ്പോൺസർ ചെയ്യാൻ  തയ്യാറുള്ള വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വയം കണ്ടെത്തേണ്ടതുണ്ട്. അതിനാവശ്യമായ സർട്ടിഫിക്കേറ്റ് ആസാ പെപ്ര നൽകുന്നതാണ്.

 ഇന്‍റേണ്‍ഷിപ്പ് അപേക്ഷ ഗൂഗിള്‍ ഫോം വഴി സമര്‍പ്പിക്കാവുന്നതാണ്.

ഇന്‍റേണുകള്‍ ഏര്‍പ്പെടേ പ്രവര്‍ത്തനങ്ങള്‍

  • ഹോം ല്‍ ക്ലിക്ക് ചെയ്ത് 40 ചോദ്യങ്ങളും ഉത്തരങ്ങളും പല ആവര്‍ത്തി
    വായിച്ച് മനസ്സിലാക്കുക.
  • കേരള ധനകാര്യ പ്രതിസന്ധിയെക്കുറിച്ച് നല്ല ധാരണ വളർത്തിയെടുക്കുക. ഈ വെബ്സൈറ്റിൽ ഉള്ള ആശയാവിഷ്കാരകന്റെ ലേഖനങ്ങൾ, വീഡിയോകൾ, ഇന്റർവ്യൂകൾ എന്നിവ വായിക്കുകയും കാണുകയും ചെയ്യുക.
  • ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്‍ എന്ന ആശയം സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികളുമായി പങ്കുവയ്ക്കുക. അവരെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഈ ആശയത്തിന് വോട്ട് ചെയ്യിപ്പിക്കുക.
  • വെബ്സൈറ്റ് പരിചയപ്പെടുത്തുക. 40 ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ PDF സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചുകൊടുക്കുക.
  • ആശയാവിഷ്കാരകന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍, ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍, വീഡിയോകള്‍, റീലുകള്‍ തുടങ്ങിയവ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്യുക.
  • ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്‍ പ്രസ്ഥാനം എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യുക.
  • ചുരുങ്ങിയത് അഞ്ചുപേരേ ഇന്‍റേണ്‍ഷിപ്പില്‍ ചേര്‍ക്കുക.
  • സ്വന്തം സ്ഥാപനത്തില്‍ ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്‍ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുക.

ഇന്‍റേണുകള്‍ക്ക് തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇടയ്ക്ക് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാവുന്നതാണ്. അവസാന റിപ്പോര്‍ട്ടില്‍ എത്രപേരെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു, എത്രപേര്‍ക്ക് ആസാപെപ്രയെ പരിചയപ്പെടുത്തി, എത്രപേരെ ഇന്‍റേണ്‍ഷിപ്പില്‍ ചേര്‍ത്തു തുടങ്ങിയ വിവരങ്ങള്‍ നൽകേണ്ടതുണ്ട്. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ നിശ്ചിത ക്രെഡിറ്റ് നേടുന്നവര്‍ക്ക് ആശയാവിഷ്കാരകന്‍ ഒപ്പിട്ട ഇന്‍റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കേറ്റ് നല്കുന്നതാണ്.

Need Help?